കമല ഹാരിസിന് ജനപിന്തുണ കുറയുന്നതായി സർവേ ഫലം

Mail This Article
×
ന്യൂയോർക്ക് ∙ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് പ്രതികൂലമായ ജനവിധി നേരിടേണ്ടി വരുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം. പൊളിറ്റിക്കോ/മോർണിങ് കൺസൾട്ട് നടത്തിയ സർവേയിൽ 52% ആളുകളും ഡെമോക്രാറ്റിക് നോമിനിയായി കമല ഹാരിസ് വിജയിക്കില്ലെന്നാണ് കരുതുന്നത്.
42% പേർ മാത്രമാണ് കമലയെ ശക്തയായ നേതാവായി കണ്ടെത്തിയത്. ഗർഭച്ഛിദ്രം പോലുള്ള പ്രധാന വിഷയങ്ങളിൽ കമലയുടെ നിലപാടിന് പിന്തുണ വർധിക്കുന്നുണ്ട്. അതേസമയം, നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനെ 43% പേർ അനുകൂലിക്കുന്നു. 54% പേർ എതിർക്കുന്നു. ബാക്കിയുള്ളവർ നിലപാട് വ്യക്തമാക്കിയില്ല.
English Summary:
Poll: Majority of Americans View Kamala Harris Unfavorably
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.