ADVERTISEMENT

ഹൂസ്റ്റൺ ∙ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ (SIUCC) ആഭിമുഖ്യത്തിൽ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിൽ വ്യവസായ സംരംഭക സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ ഇൻഷുറൻസ് ബ്രോക്കർ ജോർജ് ജോസഫാണ് ക്ലാസുകൾ നയിച്ചത്. സെമിനാറിൽ നിലവിൽ ബിസിനസ് സംരംഭകരും ബിസിനസ് നടത്തുവാൻ താല്പര്യവുമുള്ളവർ പങ്കെടുത്തു. 

ചേംബർ പ്രസിഡന്‍റ് സഖറിയ കോശി അധ്യക്ഷത വഹിച്ചു. ബിസിനസ് രൂപീകരണം, ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും തിരഞ്ഞെടുപ്പ്,  പേര് തിരഞ്ഞെടുക്കലും റജിസ്ട്രേഷനും,ബിസിനസ് റജിസ്ട്രേഷൻ, ഉടമസ്ഥാവകാശം, എസ് കോർപ്പറേഷൻ, എൽഎൽസി, സി കോർപ്പറേഷൻ,  ഫെഡറൽ ഇഐഡിയും സ്റ്റേറ്റ് ഐഡിയും, ബിസിനസ് നടത്തിപ്പ്,  മൂലധനവും ബിസിനസ് ലോണും, ബാങ്ക് വായ്പ, നികുതിയിളവ്, ബിസിനസ് ഇൻഷുറൻസ് പ്ലാനുകൾ, ബിസിനസ് ഓണേഴ്‌സ് ലയബിലിറ്റി ഇൻഷുറൻസ് പ്ലാനുകൾ, എംപ്ലോയി ഗ്രൂപ്പ് ബെനഫിറ്റ് പ്ലാനുകൾ, ജീവനക്കാരുടെ ആനുകൂല്യ പദ്ധതികൾ, ഗ്രൂപ്പ് ലൈഫ്, ഗ്രൂപ്പ് ഡിസെബിലിറ്റി, ഗ്രൂപ്പ് LTC പ്ലാനുകൾ 401(k) പ്ലാനുകൾ, ആദായ നികുതി, ഇൻഷുറൻസ്, നിയമ പ്രശ്നങ്ങൾ, ബിസിനസ് ഉടമകൾക്കുള്ള പദ്ധതികൾ, ബിസിനസ് ഉടമകളുടെ ആനുകൂല്യ പദ്ധതികൾ എക്സിക്യൂട്ടീവ് ബെനിഫിറ്റ് പ്ലാനുകൾ, ലൈഫ്, ഡിസെബിലിറ്റി, എൽടിസി പ്ലാനുകൾ. തുടങ്ങി നിരവധി വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജിജി ഓലിയ്ക്കൻ നന്ദി പ്രകാശിപ്പിച്ചു. 

English Summary:

George Joseph's Classes Under the Auspices of SIUCC also Became Remarkable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com