ADVERTISEMENT

റ്റാംപ(ഫ്ലോറിഡ) ∙ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. ക്രിസ്റ്റോസ് അലക്സാണ്ടറാണ്(19) പൊലീസ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11 മണി കഴിഞ്ഞ്, ഭർത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടതായി അറിയിച്ച് ഒരു സ്ത്രീയുടെ ഫോൺ കോൾ പൊലീസിന് വിളിച്ചു. ഫോണിൽ സംസാരിക്കുന്നതിനിടെ  വെടിയൊച്ചകൾ കേട്ട സ്ത്രീയുടെ റ്റാംപയിലെ വീട്ടിലെത്തി. 

പൊലീസ് എത്തിയപ്പോൾ ക്രിസ്റ്റോസ് അലക്സാണ്ടറെയും അമ്മയെയും വീടിന് മുന്നിൽ നിൽക്കുന്നതായി കണ്ടു. തുടർന്ന് അലക്സാണ്ടർ പൊലീസുകാരുടെ മുന്നിൽവച്ച് അമ്മയെ വെടിവെച്ചു കൊന്ന് ശേഷം ഷെയ്ൻ മക്ഗൗവ് (26)എന്ന ഡപ്യൂട്ടിക്ക് നേരെ വെടിവെച്ചു. ഇതോടെ പൊലീസ് തിരിച്ച് വെടിവച്ചു. ഈ വെടിവയ്പ്പിൽ ക്രിസ്റ്റോസ് കൊല്ലപ്പെട്ടു. ഷെയ്ൻ  സെന്‍റ് ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്. 

English Summary:

19-Year-Old Assailant was Shot Dead by the Police

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com