ADVERTISEMENT

ഹൂസ്റ്റൺ ∙ കുവൈത്തിൽ തീപിടിത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം അത്യന്തം വേദനാജനകവും നടുക്കം സൃഷ്‌ടിക്കുന്നതുമായിരുന്നുവെന്നും മരിച്ച 50 പേരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജന സഖ്യം. ദുരന്തത്തിൽ 23 മലയാളികൾക്കാണ് ജീവൻ നഷ്ടപെട്ടത്. 

ജൂൺ 16 നു ഞായറാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ആരാധനക്ക് ശേഷം ഇടവക വികാരി റവ. സാം കെ. ഈശോ അസിസ്റ്റന്‍റ് വികാരി റവ. ജീവൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ സഖ്യം മീറ്റിങ്ങിൽ പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുവാനായി യുവജനസഖ്യമായി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു. അന്ന് നടന്ന ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ ആരാധന മധ്യേയും ഇടവകയുടെ അനുശോചനം വികാരി റവ. സാം. കെ. ഈശോ അറിയിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.

English Summary:

Kuwait Fire Accident: Houston Trinity Marthoma yuvajana Sakhyam Condolences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com