ADVERTISEMENT

ഹൂസ്റ്റൺ ∙ രാഹുൽ ഗാന്ധി റായ്ബറേലി നിലനിര്‍ത്താനും വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനുമുള്ള  കോണ്‍ഗ്രസ് തീരുമാനം ധീരവും അവസരോചിതവുമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) ഗ്ലോബൽ പ്രസിഡന്‍റും ഒഐസിസി യുഎസ്എ ചെയർമാനുമായ ജയിംസ് കൂടൽ, നാഷനൽ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ  സന്തോഷ് എബ്രഹാം എന്നിവർ പുറപ്പെടുവിച്ച സംയുക്ത അഭിനന്ദന സന്ദേശത്തിൽ  പറഞ്ഞു.

പ്രിയങ്കയുടെ വരവ് കേരളത്തിലെ കോണ്‍ഗ്രസിനും കൂടുതല്‍ ഉന്മേഷമായിരിക്കും സമ്മാനിക്കുക എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.  തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രിയങ്ക ആദ്യമായി തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത് കേരളത്തില്‍ നിന്നാണെന്ന ചരിത്ര നിമിഷമാണ് വരാനിരിക്കുന്നത്. 

കോണ്‍ഗ്രസിനും യു ഡി എഫിനും മികച്ച അടിസ്ഥാനമുള്ള വയനാട് മണ്ഡലം രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെത്തുന്നതിനെ ആവേശത്തോടെയായിരിക്കും സ്വീകരിക്കുക. രാഹുലിന് പിന്നാലെ വയനാടന്‍ ചുരം കയറി പ്രിയങ്കയുമെത്തുമ്പോള്‍ പുതിയ യുഗത്തിനായിരിക്കും വയനാട് സാക്ഷ്യം വഹിക്കുക. ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും മുൻപ് നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും  ഏറ്റവും സജീവമായിരുന്ന ഒഐസിസി യുഎസ്എ വയനാട് ഉപ തിരഞ്ഞെടുപ്പിലും പ്രത്യേക പ്രതിനിധി സംഘത്തെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്കായി അയയ്ക്കുമെന്ന് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നൽകുന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് നേതാക്കൾ ഉറപ്പു നൽകി. പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷം നേടി വിജയിക്കുമെന്നും ഒഐസിസി യുഎസ്എ പറഞ്ഞു.

English Summary:

Congress decided to contest Priyanka Gandhi from Wayanad constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com