മഴവിൽ ഫ്രണ്ട്‌സ് ഗണിത ശാസ്ത്ര മൽസരം സംഘടിപ്പിച്ചു

Mail This Article
മിസിസാഗ ∙ മഴവിൽ ഫ്രണ്ട്‌സ് ക്ലബ് കുട്ടികൾക്കായി ഗണിത ശാസ്ത്ര മൽസരം നടത്തി. നാലു മുതല്‍ 10 വരെ ഗ്രേഡിലുള്ള നൂറിലേറെ പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി. വിവിധ വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകി. ക്ലബ് എക്സിക്യുട്ടീവ് കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകി.
വിവിധ വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ:
ഗ്രേഡ് 4 : ജയ് മണിദീപ് സെരു, ആരുഷ് സാഹു, നേഹ എങ്കാല
ഗ്രേഡ് 5 : അഗ്നയ് മുരളി എലങ്ങാട്ട്, ഹൃദയ് ഗോകുൽ, ആഗ്നസ് പെട്രിസ്
ഗ്രേഡ് 6 : വിശ്വജിത്, ആരവ് നമ്പ്യാർ, കരൺ യാദവ്
ഗ്രേഡ് 7 : അനിക ലെസ്റ്റർ, അർവിൻ, മാളവിക ദീപക്
ഗ്രേഡ് 8 : മാസ് സിദ്ദിഖി , അന്തരിപ് ദാസ്, പ്രിൻസ് ഫിൽ
ഗ്രേഡ് 9 : സ്റ്റീവൻ സംഗീത്, ജോസഫ് വിനോദ് ജോസഫ്, എലീന ഡെലി
ഗ്രേഡ് 10 : ഷനായ ജയിൻ, റുവ അബ്ദുൾ റഹിമാൻ, മീഗൻ സിമി സജി.