ADVERTISEMENT

ഇന്ത്യൻ (മലങ്കര) ഓർത്തഡോക്സ് സഭ,  സൗത്ത് വെസ്റ്റ് അമേരിക്കൻ രൂപതയിലുള്ള കാനഡ, കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ നിർമ്മാണ ശിലാ സ്ഥാപന കർമ്മം 2024 ജൂൺ 29 നു  ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ മാർ ഇവാനിയോസ് നിർവഹിക്കുന്നു. 29 നു രാവിലെ 8.30ന്  വിശുദ്ധ കുർബ്ബാനയും തുടർന്ന് കല്ലിടിൽ കർമ്മവും നടത്തപ്പെടുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും സാന്നിധ്യ സഹകരണങ്ങളും സാദരം അഭ്യർത്ഥിക്കുന്നു.

ലോകത്തെവിടെ ചെന്നാലും സ്വന്തമായി ഒരു ദേവാലയം ആരംഭിക്കുക എന്ന സഭാമക്കളുടെ അതിയായ ആഗ്രഹ ഫലമായിട്ടാണ് കാൽഗറി ദേശത്തും ഒരു ഇടവക ആരംഭിച്ചത്.

2002 ൽ ഒരു സഭ ആയി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബ്ബാന മാത്രം നടത്തിപ്പോരുകയായിരുന്നു. 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂത പൂർവ്വമായ വളർച്ചയിൽ കൂടി ഇടവക മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം  കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.   

2015 ൽ ഇടവക സ്വന്തമായി വസ്തു വാങ്ങുകയും 2019 ൽ അതിന്റെ  സോണിങ്ങും, 2020 ൽ നിർമാണ അനുമതിയും ലഭിച്ചു. 2023ൽ early works നടത്തി. ഒരു വർഷത്തിനുള്ളിൽ ദേവാലയ നിർമ്മാണം പൂർത്തീകരിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.  എല്ലാവരുടേയും പ്രാർത്ഥനകൾ  അഭ്യർത്ഥിക്കുന്നു.

ഇടവക വികാരി ഫാ. ജോർജ് വറുഗീസ്, ട്രഷറർ ഇവാൻ ജോൺ, സെക്രട്ടറി അശോക് ജോൺസൺ, Constriction convenor ജോ വർഗീസ് തുടങ്ങിയവരുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ ദേവാലയ നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നു.

English Summary:

Calgary St. Mary's Church's foundation stone will be laid on June 29th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com