ഡാലസ് ഫാസ്റ്റഫൂഡ് സ്റ്റോറിലെ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

Mail This Article
×
ഡാലസ് ∙ ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിൽ ചിക്ക്-ഫിൽ-എ ഫാസ്റ്റഫൂഡ് സ്റ്റോറിൽ ബുധനാഴ്ച 4 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വിവരം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിചേർന്നു, പരിശോധനയിൽ ഫാസ്റ്റ് ഫൂഡ് റസ്റ്ററന്‍റിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ രണ്ട് പേരെ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഈ സംഭവത്തിൽ ഒവെഡ് ബെർണാഡോ മെൻഡോസ അർഗ്വെറ്റയെ (37) തിരയുകയാണ് ഇർവിങ് പൊലീസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. വെടിവയ്പ്പിലേക്ക് നയിച്ച കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
English Summary:
Two Victims Killed in ‘Targeted' Shooting at Chick-fil-A in Irving, Suspect Sought
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.