ട്രൈസ്സ്റ്റേറ്റ് കേരളാഫോറം പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2024

Mail This Article
ഫിലഡല്‍ഫിയ ∙ ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിന്റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തിയെ ആദരിക്കുന്നു. ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലൂടെയും കേരളദിനാഘോഷത്തിലൂടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
ട്രൈസ്റ്റേറ്റ് കേരളാഫോത്തിന്‍റെ 'പേഴ്സണ്‍ ഓഫ് ദി ഇയര്‍' എന്ന വിശിഷ്ടമായ അവാര്‍ഡിന് അര്‍ഹതയുള്ളവരെ നോമിനേറ്റ് ചെയ്യുകയോ, അല്ലെങ്കില്‍ നിങ്ങള്‍ യോഗ്യരാണെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ നിങ്ങളുടെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ മേഖലകളിലെ സംഭാവനകള്‍ അടങ്ങിയ ബയോഡേറ്റ ഓഗസ്റ്റ് ഒന്നാം തീയതിക്കുള്ളില്‍ വാട്സ്ആപ്പില്‍ (215-873-4365) അയച്ചു തരുകയോ ചെയ്യാം.
ഫിലാഡല്‍ഫിയായിലെ മലയാളി ബിസനസ്സ് രംഗത്തെ പ്രമുഖരാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റ സ്പോണ്‍സര്‍മാര്‍. മികച്ച മലയാളി കര്‍ഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ബെസ്റ്റ് കപ്പിള്‍സിന് ആകര്‍ഷകമായ സമ്മാനങ്ങള്‍, ഓണത്തനിമയാര്‍ന്ന കലാസാംസ്ക്കാരിക പരിപാടികള്‍ വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ സവിശേഷതകളാണെന്ന് ഓണഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ്ജ്, ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണ്‍,പ്രോഗ്രാം കോഡിനേറ്റര്‍ വിന്‍സന്റ് ഇമ്മാനുവല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഫിലാഡല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 31 ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി മുതല്‍ രാത്രി 8:00 മണി വരെയുള്ള സമയത്താണ് ആഘോഷങ്ങള്‍ നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അഭിലാഷ് ജോണ്‍ (ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍) 267 701 3623 അവാര്‍ഡ് കമ്മറ്റി ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, റോണി വറുഗീസ് 267 216 5544, ബിനു മാത്യൂ (ജനറല്‍ സെക്രട്ടറി) 267 893 9571 ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310, ജോബി ജോര്‍ജ്ജ് (ഓണാഘോഷ ചെയര്‍മാന്‍) 215 470 2400, വിന്‍സന്റ് ഇമ്മാനുവല്‍ (പ്രോഗ്രാം കോഡിനേറ്റര്‍) 215 880 3341