ADVERTISEMENT

ന്യൂജഴ്‌സി ∙ ഈ മാസം 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്‍ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫൊക്കനയുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിൽ  മലയാള സാഹിത്യത്തിലെ വിവിധ മേഖലകളെക്കുറിച്ച് ചർച്ച നടത്തും. നാല് വിഭാഗങ്ങളിലായിട്ടാണ് ചർച്ച നടത്തുക. പ്രശസ്ത കവി മുരുകൻ കാട്ടാക്കടയും പ്രശസ്ത സാഹിത്യകാരനും കവിയുമായ പ്രഫ. കോശി തലക്കലും ചർച്ചകളിലും സെമിനാറുകളിലും പങ്കെടുക്കുന്നതാണ്.

സെമിനാറിന്‍റെ വിശദ വിവരങ്ങൾ:

ജൂലൈ 18, 6.00 PM – 9.00 PM കാവ്യമേള – കവിതകൾ, ജൂലൈ 19, വെള്ളി 9.30 AM – 12:00 PM കവിത – പ്രസിദ്ധ കവി മുരുകൻ കാട്ടാക്കടയുടെ അധ്യക്ഷതയിൽ നടക്കുന്ന കവിയരങ്ങ് ജെയിംസ് കുരീക്കാട്ടിൽ, ജേ സി ജെ എന്നിവരുടെ മേൽനോട്ടത്തിൽ, 2:30 PM – 4.30 PM ഫിക്ഷൻ – കഥ/നോവൽ – എഴുത്തിൽ ജീവിതം നേരിട്ടിടപെടുമ്പോൾ പാനൽ അധ്യക്ഷൻ – എസ് . അനിലാൽ, ജൂലൈ 20, ശനി 9:30 AM – 12:00 PM ലോക ജാലകം – വിവർത്തനത്തിന്‍റെ പ്രസക്തി. പാനൽ അധ്യക്ഷൻ – മുരളി ജെ നായർ, 2.30 PM – 4.30 PM ആത്മസാക്ഷാത്ക്കാരം – എഴുത്തിന്‍റെ ലോകം ഡിജിറ്റൽ യുഗത്തിൽ. പാനൽ അധ്യക്ഷൻ – കോരസൺ വർഗ്ഗീസ് പുസ്തക പ്രദർശനം – ജൂലൈ 18 – 20, അബ്ദുള്‍ പുന്നയൂര്‍ക്കുളം.

2024-fokana-conference2

ഫൊക്കാന നാഷനൽ കമ്മിറ്റി മെമ്പറും, സാഹിത്യ പുരസ്ക്കാര കമ്മിറ്റിയുടെ കോഓർഡിനേറ്ററുമായ ഗീതാ ജോർജ്ജ്, ജേ സി ജെ, ബെന്നി കുര്യൻ എന്നിവർ കോഓർഡിനേറ്ററന്മാരും ആയുള്ള സാഹിത്യ സമ്മേളന കമ്മിറ്റിയുടെ ചെയർമാൻ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീക്കാട്ടിലാണ്. സാഹിത്യകാരന്മാരായ മുരളി ജെ നായർ, എസ്. അനിലാൽ, കോരസൺ വർഗീസ് എന്നിവർ കോ-ചെയർ സ്ഥാനം വഹിക്കുന്നു. പാനൽ ചർച്ചകളും സെമിനാറുകളും ഇവർ മോഡറേറ്റ് ചെയ്യുന്നതാണ്.
റിപ്പോര്‍ട്ട്: ഡോ. കല ഷഹി - ഫൊക്കാന ജനറല്‍ സെക്രട്ടറി

English Summary:

Two Days of Literary Discussions and Seminars at the 2024 FOKANA Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com