കെസിസിഎൻഎ കൺവൻഷന് വ്യാഴാഴ്ച തിരി തെളിയും

Mail This Article
ഡാലസ് ∙ 15-ാമത് ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) നാഷനൽ കൺവൻഷന് ജൂലൈ 4 ഞായറാഴ്ച തിരിതെളിയും. ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കൺവൻഷൻ ജൂലൈ 4 ,5 ,6 ,7 തീയതികളിൽ ലോക പ്രശസ്തമായ സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ് നടത്തപ്പെടുന്നത് .
കോട്ടയം അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്ത , സ്പിരിച്യുൽ ഡയറക്ടർ ഫാ.തോമസ് മുളവനാൽ, മിസ്സോറി സിറ്റി മേയറുമായ റോബിൻ എലക്കാട്ട് ,സിനിമാതാരം ലാലു അലക്‌സ്, സാൻ അന്റോണിയോ മേയർ റോൺ നീരെൻബെർഗ് എന്നിവരാണ് വിശിഷ്ടാതിഥികൾ .
കെ.സി.സി.എൻ.എ. പ്രസിഡന്റ് ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സാൻ അന്റോണിയോയിൽ എത്തിച്ചേർന്നു ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ടിട്ടിരിക്കുന്നു . കൺവൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമാക്കിലിൻറെ നയിക്കുന്ന കൺവൻഷൻ കമ്മറ്റി അംഗങ്ങൾ വളരെചിട്ടയായ പ്രവർത്തങ്ങളിലൂടെ എല്ലാ ഒരുക്കങ്ങളും ഉറപ്പു വരുത്തികൊണ്ടിരിക്കുന്നു.
യൂണിറ്റുകൾ തിരിഞ്ഞുള്ള കലാ കായിക മത്സരങ്ങൾ , വിനോദ പരിപാടികൾ , കൺവൻഷൻ റാലി, പ്രബന്ധങ്ങൾ , പ്രമേയങ്ങൾ , മെഗാ ചെണ്ടമേളം , പൂർവികരെ ആദരിക്കൽ ,യുവജനങ്ങൾക്കുള്ള പ്രത്യക എന്റെർറ്റൈന്മെന്റ് പ്രോഗ്രാമ്സ് തുടങ്ങി നിരവധി വർണ്ണാഭങ്ങളായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കൺവൻഷന്റെ തിരശ്ശീലയുയരുന്ന ജൂലൈ 4 നു രാത്രി 8 :30 ന് എന്റർടൈൻമെന്റ് കമ്മറ്റി ഒരുക്കുന്ന പ്രശസ്ത ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന റിമി ടോമി ലൈവ് മെഗാ ഷോ "മ്യൂസിക്കൽ & കോമഡി നൈറ്റ് " കൺവൻഷൻന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് .
കൺവൻഷൻറെ രണ്ടാം ദിനം ജൂലൈ 5- ന് രാവിലെ 9 മണിക്ക് 21 യൂണിറ്റുകൾ പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്ര നടക്കും . കെ.സി.സി.എൻ.എ ദേശീയ കൺവൻഷനെ വർണ്ണവിസ്മയംകൊണ്ടു അലങ്കരിക്കുന്ന ഘോഷയാത്രയായിരിക്കും ഇത്തവണ നടത്തുക . ക്നാനായ കൂട്ടായ്മ്മയുടെ പരമ്പര്യവും പൈതൃകവും ഒപ്പം ജന്മനാടിന്റെ എല്ലാ ആവേശവും നെഞ്ചിലേറ്റിയാകും ഘോഷയാത്ര അണിനിനിരക്കുകയെന്നു പ്രോസഷൻ കമ്മിറ്റി അറിയിച്ചു .
ക്നാനായ മന്ന & മങ്ക കോംപറ്റീഷൻസും ,യൂണിറ്റ്തല കലാപരിപാടികൾ എന്നിവ അന്നേദിവസം അരങ്ങേറും.കൂടാതെ പ്രശസ്ത സിനിമ കോമഡി താരങ്ങളായ അസ്സിസ് നെടുമങ്ങാടും രാജേഷ് പറവൂരും പങ്കെടുക്കുന്ന ചിരിയരങ്ങ് , വിവിധ യൂത്ത് പ്രോഗ്രാമുകളും പ്രശസ്ത സ്റ്റാൻഡ് അപ്പ് കോമേഡിയനയാ ആകാശ്‌സിംഗിന്റെ പെർഫോർമൻസും നടക്കും .
മൂന്നാം ദിനം ജൂലൈ 6 - ന് സ്പോർട്സ് മത്സരങ്ങൾ ,സെമിനാറുകൾ, പാനൽ ഡിസ്കഷൻസ്, യൂണിറ്റ് കലാപരിപാടികൾ, മത്സരങ്ങൾ , KCYLNA അവതരിപ്പിക്കുന്ന മിസ്റ്റർ & മിസ്സിസ് ക്നാ / ബാറ്റിൽ ഓഫ് സിറ്റീസ് , വിവിധങ്ങളായ ഔട്ട്ഡോർ യൂത്ത് പരിപാടികൾ തുടങ്ങി ഒട്ടേറെ പ്രോഗ്രാമുകൾ നടത്തപ്പെടും .
കൺവൻഷന്റെ സമാപന ദിവസമായാ ജൂലൈ 7- നു ഞായറാഴ്ച കൺവൻഷന്റെ ഏറ്റവും ആകർഷണമായ 300 ല്പരം ചെണ്ടമേളക്കാർ അണിനിരക്കുന്ന മെഗാചെണ്ടമേളം അരങ്ങേറും . ആറംഗ സെൻട്രൽ ചെണ്ടമേള കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റുകളിലും ചെണ്ടമേളം പ്രാക്ടീസ് ചെയ്തു വരുന്നു. ചെണ്ടമേളത്തോടനുബന്ധിച്ചു അമേരിക്കയിൽ ആദ്യകാലത്തു കുടിയേറിയ ക്നാനായ സഹോദരങ്ങളെ ആദരിക്കും. വുമൺസ് ഫോറം അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് ,വിവിധ എന്ററർടൈന്മെന്റ് പ്രോഗ്രാംസ്, സമാപന സമ്മേളനം ,അവാർഡ് ദാനം , ഫോർമൽ ബാൻക്വിറ്റ് ഡിന്നർ എന്നിവയോടെ 15-ാമത് കെ.സി.സി.എൻ.എ. കൺവൻഷനു തിരശ്ശീല വീഴും .എല്ലാ ദിനവും വിശുദ്ധ കുർബാനയോടെയാണ് പ്രോഗ്രാമുകൾ ആരംഭിക്കുന്നത്.
അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ ഇന്ത്യൻ റെസ്റ്റോറന്റുകളാണ് കൺവൻഷനായി ഫുഡ് ഒരുക്കുന്നത് .ഫുഡ് കമ്മിറ്റി കൊതിയൂറുന്ന നാടൻ കേരളീയ വിഭവങ്ങളും ,നോർത്ത് ഇന്ത്യൻ,ചൈനീസ്, കോണ്ടിനെന്റൽ ഡിഷുകൾ കോർത്തിണക്കിക്കൊണ്ടു വിഭവ സമൃദ്ധമായ ഫുഡ് മെനു ആണ് അവതരിപ്പിച്ചിരിക്കുന്നത്. സാൻ അന്റോണിയോ മേഖലയിലെ പ്രധാന ടൂറിസം ഫുഡ് ഹബ് പോയിന്റുകൾ കോർത്തിണക്കികൊണ്ടു വളരെ വിശദമായ ഒരു ടൂറിസം ഗൈഡാണ് , സൈറ്റ് സീങ് ആൻഡ് ഡെസ്റ്റിനേഷൻ എക്സ്പിരിയൻസ് കമ്മറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത് . കൺവൻഷനൊടൊപ്പം സാൻ അന്റോണിയോ എക്സ്പീരിയൻസ് ചെയ്യുവാൻ ഇതു ഉപകരിക്കും .
കൺവൻഷനു വേണ്ടി അമേരിക്കയിലെയും കാനഡയിലെയും നഗരങ്ങളിൽ നിന്നും എത്തിച്ചരുന്നവർക്കായി ട്രാൻസ്‌പോർട്ടേഷൻ കമ്മറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് . വിശദമായ എയർപോർട്ട് പിക്കപ്പ് & ഡ്രോപ് ഷെഡ്യൂൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും .വളരെ മികച്ചതും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മേഖലകളിലെ പ്രൊഫഷണലുകളടങ്ങിയ സെക്യൂരിറ്റി ടീം 4000 ല്പരം മെംബേർസ് പങ്കെടുക്കുന്ന കൺവൻഷന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പനായി പ്രവർത്തിക്കുന്നു.
കൂടാതെ ഫസ്റ്റ്-എയ്ഡ്, അക്കമഡേഷൻ , എന്റർടൈൻമെന്റ്,കലാ മത്സരങ്ങൾ , കലാപരിപാടികൾ ,സ്പോർട്സ് & ഗെയിംസ് തുടങ്ങി അൻപതോളം കമ്മറ്റികൾ കൺവൻഷന്റെ സകലമേഖലകളുടെയും വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
വാർത്ത ∙ ബൈജു ആലപ്പാട്ട്