മാച്ച് മേക്കിങ് ഫാൾ ഇൻ മലയാളലവ്; ബ്രൂക്ലിനിൽ സംഘടിപ്പിച്ചു

Mail This Article
×
ന്യൂയോർക്ക് ∙ അവിവാഹിതരായ ക്രിസ്ത്യൻ മലയാളികൾക്കുള്ള മാച്ച് മേക്കിങ് ഫാൾ ഇൻ മലയാളലവ് (FIM), രണ്ടാമത് സ്പീഡ് ഡേറ്റിംഗ് ഇവന്റ് ബ്രൂക്ലിനിൽ സംഘടിപ്പിച്ചു. രാജ്യത്തുടനീളം 600 റജിസ്ട്രേഷനുകൾ ലഭിച്ചു, എന്നാൽ സ്ഥലപരിമിതി എന്നിവ മൂലം ഏകദേശം 200 പേരെ മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുള്ളൂ
34 യുഎസ് നഗരങ്ങൾ, കാനഡ, കൂടാതെ യുകെയിൽ നിന്നുള്ളവർ പോലും ഇവന്റിൽ പങ്കെടുത്തിരുന്നു. തത്സമയ ഡിജെയുമൊത്തുള്ള ഒരു ആഫ്റ്റർ പാർട്ടി ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം FallInMalayalove (FIM), സ്ഥാപകരായ മാറ്റ് ജോർജ്ജ്, ജൂലി ജോർജ്ജ് എന്നിവരെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
English Summary:
Matchmaking fall in Malayala love
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.