ADVERTISEMENT

വാഷിങ്‌ടൻ ∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നിന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ലോയ്ഡ് ഡോഗെറ്റ് ആവശ്യപ്പെട്ടു. ഇതാദ്യമായിട്ടാണ് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ ഒരാൾ ബൈഡനോട് മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് ആവശ്യപ്പെടുന്നത്.  യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിൽ ബൈഡൻ നടത്തിയ മോശം പ്രകടനത്തെ തുടർന്നാണ് ലോയ്ഡ് ഡോഗെറ്റ് പ്രസിഡന്‍റിനെതിരെ രംഗത്ത് വന്നരിക്കുന്നത്.

സംവാദത്തിൽ സ്വന്തം നേട്ടങ്ങൾ അവതരിപ്പിക്കുന്നതിലും ട്രംപിന്‍റെ നുണ പ്രചാരണങ്ങളെ  തുറന്നുകാട്ടാനും ബൈഡൻ പരാജയപ്പെട്ടതായി ലോയ്ഡ് വിമർശിച്ചു. ലോയ്ഡിന് പിന്നാലെ, മുൻ ഭവന, നഗര വികസന സെക്രട്ടറി ജൂലിയൻ കാസ്ട്രോ ഡെമോക്രാറ്റിക് പാർട്ടി ബൈഡനെ മത്സരരംഗത്ത് നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. 

English Summary:

Protest Against Biden in the Democratic Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com