ജോൺ ജേക്കബ് നോർത്ത് കാരോലൈനയിൽ അന്തരിച്ചു
Mail This Article
ഷാർലറ്റ് ∙ അടൂർ തട്ടയിൽ കുളത്തിൻ കരോട്ടുവീട്ടിൽ ജോൺ ജേക്കബ് (ജോസ്) നോർത്ത് കാരോലൈനയിലെ ഷാർലറ്റിൽ അന്തരിച്ചു. പത്തു വർഷത്തോളം ഇന്ത്യൻ നേവിയിൽ പ്രവർത്തിച്ച അദ്ദേഹം 1984-ൽ അമേരിക്കയിലെത്തി. തുടർന്ന് ന്യൂയോർക്കിലെ ഫസ്റ്റ് ഫിഡലിറ്റി ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 1996ൽ ഷാർലറ്റിലേക്കു താമസം മാറി.
പരേതരായ കെ.കെ. ജേക്കബും പൊന്നമ്മ ജേക്കബുമാണ് മാതാപിതാക്കൾ. സുസൻ ജേക്കബ് ഭാര്യയും, ജയ്സൺ ജേക്കബ്, ഷോൺ ജേക്കബ് എന്നിവർ മക്കളുമാണ്. സഹോദരങ്ങൾ: കോശി ജേക്കബ് (ന്യൂയോർക്ക്), മാത്യൂ ജേക്കബ് (ഹൂസ്റ്റൻ), ഫിലിപ്പ് ജേക്കബ് (ന്യൂയോർക്ക്), ജോർജ് ജേക്കബ്(അറ്റ്‌ലാന്റാ), മറിയാമ്മ ജോസ്(ഹൂസ്റ്റൻ), ഏലിയാമ്മ കുര്യൻ (ന്യൂയോർക്ക്).
ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 7 വരെ ജെയിംസ് ഫ്യൂണറൽ ഹോമിൽ വച്ചാണ് വിസിറ്റേഷൻ സർവീസ്. ജൂലൈ 6-ന് ശനിയാഴ്ച രാവിലെ ഹാരീസ് കാമ്പസ് ഹിക്കറി ഗ്രോവ് ബാപ്റ്റിസ്റ്റ് ചർച്ചിൽ 11 മണിക്ക് സംസ്ക്ാര ചടങ്ങുകൾ ആരംഭിച്ച് ഗസ്തമേന സിമറ്ററി ആന്റ് മെമ്മോറിയൽ ഗാർഡൻസിൽ പൂർത്തിയാകും.