ADVERTISEMENT

ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭ സീനിയർ വികാരി ജനറലായി റവ. ഡോ. ഈശോ മാത്യു (64)  ചുമതലയേറ്റു. ഇതോടൊപ്പം നിരണം-മാരാമൺ ഭദ്രാസനത്തിൻ്റെ വികാരി ജനറലായി അദ്ദേഹം തുടരും. സീനിയർ വികാരി ജനറൽ റവ. ജോർജ് മാത്യു വിരമിച്ചതിനെ തുടർന്നാണിത്.

ടി.ഇ.മാത്യുവിന്റെയും റേച്ചലിന്റെയും മകനാണ്. സഭാ കൗൺസിൽ അംഗം, മലങ്കര സഭാ താരക ചീഫ് എഡിറ്റർ, തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബിലി ഇന്സ്റ്റിറ്റ്യുട്ട് പ്രിൻസിപ്പൽ, സഭയുടെ സോഷ്യോ പൊളിറ്റിക്കൽ കമ്മിഷൻ കൺവീനർ, വൈദിക തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നി നിലകളിൽ പ്രവർത്തിച്ചു. വിവിധ ഇടവകകളിൽ വികാരിയായിരുന്നു. 2022 ഫെബ്രുവരി 28 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന നിയോഗ ശുശ്രൂഷയിലാണ് വികാരി ജനറൽ സ്ഥാനമേറ്റത്. റാന്നി-നിലയ്ക്കൽ, ചെങ്ങന്നൂർ-മാവേലിക്കര എന്നീ ഭദ്രാസനങ്ങളിലും വികാരി ജനറൽ ആയിരുന്നു.

English Summary:

Rev. Dr. Iswo Mathew Took Charge Marthomma Sabha as Senior General

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com