ജോലി കണ്ടെത്താനായി ആവശ്യപ്പെട്ടതിന് മകൻ അമ്മയെ കൊലപ്പെടുത്തി

Mail This Article
ഷിക്കാഗോ∙ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. യുണൈറ്റഡ് സ്റ്റേറ്റ്സ് മർച്ചന്‍റ് മറൈൻ അക്കാദമിയിലെ വിദ്യാർഥിയായ കോണർ കോബോൾഡ് (20), വീട്ടിലെ മുറി വൃത്തിയാക്കാനും ഒരു ജോലി കണ്ടെത്താനും ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമ്മ ഷാനെല്ലെ ബേൺസിനെ (43) കൊലപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേസിന് ആസ്പദമായ സംഭവം നടന്ന ഫെബ്രുവരി 5 ന് പ്രതി തന്നെയാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.
പൊലീസ് വീട്ടിൽ എത്തിയപ്പോൾ സ്വയം കീഴടങ്ങിയ പ്രതി വീട്ടിനുള്ളിൽ ഒരാൾ താൻ കൊലപ്പെടുത്തിയ വ്യക്തിയുടെ മൃതശരീരം ഉണ്ടെന്ന് വെളിപ്പെടുത്തി. വീട്ടിൽ നടത്തിയ പരിശോധനയിൽ ഗുരുതരവസ്ഥയിലായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടക്കുകയായിരുന്നു.
കഴുത്ത് ഞെരിച്ചതിനെ തുടർന്നുണ്ടായ ശ്വാസം തടസ്സമാണ് മരണകാരണം. ഷാനെല്ലെയ്ക്ക് പ്രതിയുടെ ആക്രമണത്തിൽ മസ്തിഷ്ക ക്ഷതവും സംഭവിച്ചതായും വൈദ്യപരിശോധനയിൽ കണ്ടെത്തി. ഫെബ്രുവരിയിൽ നടന്ന വിചാരണയ്ക്കിടെ, തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അഞ്ച് തെറാപ്പിസ്റ്റുകളെ കണ്ടിട്ടുണ്ടെന്നും വെളിപ്പെടുത്തിയ പ്രതി സ്വയം വാദിക്കാൻ കോടതിയുടെ അനുവാദം തേടിയിരുന്നു. ഈ ആവശ്യം നിരസിച്ച കോടതി പ്രതിക്ക് വേണ്ടി അഭിഭാഷകനെ ചുമതലപ്പെടുത്തി.