ADVERTISEMENT

ഫ്ലോറിഡ ∙ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിന്‍റെ 24–ാം വാർഷിക കൺവൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്ലാന്‍റയിൽ നടക്കും.  പാസ്റ്റർ കെ.ജെ. തോമസ് (കേരളം) മുഖ്യ പ്രഭാഷണം നടത്തും.

30, 31 തീയതികളിൽ വൈകിട്ട് 6 മുതൽ ഗുഡ് സമാരിറ്റൻ അലൈൻ സ് ചർച്ചിൽ (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA  30046) വെച്ച് കൺവൻഷൻ നടത്തപ്പെടും. സമാപന ദിവസമായ സെപ്റ്റംബർ 1ന് ഞായറാഴ്ച അറ്റ്ലാന്‍റ ഐപിസി സഭയിൽ  (Atlanta IPC, 545 Rock Springs Rd, Lawrenceville, GA  30043) വെച്ച് സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടത്തപ്പെടും. റീജൻ ക്വയർ പ്രെയ്സ് ആൻഡ് വർഷിപ്പിന്  നേതൃത്വം നൽകും. യുവജന സമ്മേളനം, സഹോദരി സമ്മേളനം തുടങ്ങിയവ ശനിയാഴ്ച 10 മുതൽ 12.30 വരെ ഉണ്ടായിരിക്കുന്നതാണ്. റീജൻ പ്രസിഡന്‍റ്‌ പാസ്റ്റർ കെ.സി. ജോൺ കൺവൻഷൻ ഉദ്‌ഘാടനം നിർവഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം  അധ്യക്ഷത വഹിക്കും. 

ഫ്ലോറിഡ, ജോർജിയ, ടെനിസി, സൗത്ത് കാരോലൈന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രൂഷകന്മാരും കൺവൻഷനിൽ സംബന്ധിക്കും. റീജൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്‍റ്‌), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്‍റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്‍റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു
(വാർത്ത: നിബു വെള്ളവന്താനം)

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com