ADVERTISEMENT

പെൻസിൽവേനിയ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ സ്മരണാർത്ഥം പുറത്തിറക്കുന്ന സുവനീർ ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിൽ നടക്കുന്ന കോൺഫറൻസിൽ പ്രകാശനത്തിന് തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ 6 മാസമായി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ സുവനീർ കമ്മിറ്റിയുടെയും ഫിനാൻസ് കമ്മിറ്റിയുടെയും കഠിനാധ്വാനത്തിന്‍റെ പരിസമാപ്തിയാണ് സുവനീർ എന്ന് ചീഫ് എഡിറ്റർ ദീപ്തി മാത്യു പറഞ്ഞു. 

സുവനീർ കമ്മിറ്റി അംഗങ്ങൾ.
സുവനീർ കമ്മിറ്റി അംഗങ്ങൾ.

സുവനീർ കമ്മിറ്റി അംഗങ്ങളും ഫിനാൻസ് കമ്മിറ്റി അംഗങ്ങളും ഭദ്രാസനത്തിലെ വിവിധ ഇടവകകൾ സന്ദർശിച്ച് സുവനീറിന്‍റെ പ്രചാരണത്തിനും ലേഖനങ്ങളും പരസ്യങ്ങളും ശേഖരിക്കാനും എത്തിയിരുന്നു. സുവനീർ ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും വിജയകരമാക്കാൻ എല്ലാ ഇടവകകളിൽ നിന്നുമുള്ള പിന്തുണയും പ്രോത്സാഹനവും അമൂല്യമായിരുന്നെന്ന് ഫിനാൻസ് കോർഡിനേറ്റർ ജോൺ താമരവേലിൽ അറിയിച്ചു. കോൺഫറൻസിന്‍റെ രണ്ടാം ദിവസമായ ജൂലൈ 11 വ്യാഴാഴ്ച  സഖറിയാസ് മാർ നിക്കോളാവോസ് മെത്രാപ്പൊലീത്ത സുവനീർ പ്രകാശനം ചെയ്യുന്നതാണ്.

ജോൺ താമരവേലിൽ, ദീപ്തി മാത്യു.
ജോൺ താമരവേലിൽ, ദീപ്തി മാത്യു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ.ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കുടുംബാരാധനയും ബന്ധങ്ങളും ശക്തിപ്പെടുന്നതിന് സമഗ്രമായ പരിപാടികളാണ് കോൺഫറൻസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ,ഫോൺ: 914.806.4595
ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി,ഫോൺ: 516.439.9087 എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Malankara Orthodox Syrian Church Family and Youth Conference Souvenir Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com