മലയാളി പെന്തക്കോസ്ത് കോൺഫറൻസ് പാസ്റ്റർ ഫിന്നി ആലുംമ്മൂട്ടിൽ ഉദ്‌ഘാടനം ചെയ്തു

Mail This Article
ഹൂസ്റ്റൺ ∙ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് ഉദ്‌ഘാടനം ചെയ്തു. ഹൂസ്റ്റണിലുള്ള ജോർജ് ആർ ബൗൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ നാഷനൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ കോൺഫറൻസ് ഉദ്‌ഘാടനം ചെയ്തു. ഡോ.കെ.പി. മാത്യു അധ്യക്ഷത വഹിച്ചു. ലോക്കൽ കോഡിനേറ്റർ പാസ്റ്റർ സണ്ണി താഴംപള്ളം സങ്കീർത്തനം വായിച്ചു. ലോക്കൽ സെക്രട്ടറി സജിമോൻ ജോർജ് സ്വാഗതം പറഞ്ഞു. ഇമ്മാനുവേൽ കെ.ബിയും, പിസിനാക്ക് ഗായകസംഘവും ചേർന്ന് ഗാനങ്ങൾ ആലപിച്ച് ആരാധനയ്ക്ക് നേതൃത്വം കൊടുത്തു.


നാഷനൽ സെക്രട്ടറി രാജു പൊന്നോലിൽ, മുഖ്യാതിഥികളായ പാസ്റ്റർ ഫെയ്ത് ബ്ലസനെയും, ഡോ. സാബു വർഗീസിനെയും പരിചയപ്പെടുത്തി. കൺവൻഷൻ തീം ആയ "മാനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിൻ" എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ ബ്ലസ്സൻ സന്ദേശം അറിയിച്ചു. സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. അനുഗ്രഹീതമായ ഈ സമ്മേളനം ഇനിയുള്ള മൂന്നു ദിവസങ്ങളിൽ ഇവിടെ നടക്കും.