ADVERTISEMENT

ന്യൂയോർക്ക് ∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ അമേരിക്കാസ് (FOMAA) ന്യൂയോർക്ക് മെട്രോ റീജന്‍റെ 2024-2026 കാലയളവിലേക്കുള്ള റീജനൽ വൈസ് പ്രസിഡന്‍റ് (RVP) സ്ഥാനത്തേക്ക് മാത്യു ജോഷ്വ മത്സരിക്കുന്നു. നിലവിൽ ഫോമാ മെട്രോ റീജനൽ സെക്രട്ടറിയായി സ്തുത്യർഹ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന  വ്യക്തിയാണ് മാത്യു ജോഷ്വ. ന്യൂയോർക്കിലെ പല സംഘടനകളിലും സി.എസ്.ഐ. മഹാഇടവകയിലും വർഷങ്ങളായി വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന മാത്യു നല്ലൊരു പ്രസംഗികനും സംഘാടകനുമാണ്. മാത്യു ജോഷ്വ ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നയ്മ - NYMA) എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും സ്ഥാപക സെക്രട്ടറിയുമാണ്. തുടർന്ന് നയ്മയുടെ ട്രസ്റ്റി ബോർഡ് ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മാത്യുവിന്‍റെ സംഘടനാ പാടവം അടുത്തറിഞ്ഞ നയ്മയുടെ കമ്മറ്റിയാണ് അദ്ദേഹത്തെ ഫോമായുടെ നേതൃത്വത്തിലേക്ക് മെട്രോ റീജനൽ ആർ.വി.പി.യായി മത്സരിക്കുന്നതിനായി ഇപ്പോൾ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.  സി.എസ്.ഐ. സഭാ അംഗമായ മാത്യു നിലവിൽ സീഫോർഡ് സി.എസ്.ഐ. മഹാഇടവകയുടെ വൈസ് പ്രസിഡന്‍റായും കഴിഞ്ഞ വർഷം രൂപം കൊണ്ട സി.എസ്.ഐ. ഡയസ്പോറ ഭദ്രാസനത്തിന്‍റെ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയായും സ്തുത്യർഹമായി സേവനം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു. 

ന്യൂയോർക്ക് സിറ്റി ഡിപ്പാർട്മെന്‍റ് ഓഫ് ഫിനാൻസിന്‍റെ കീഴിലുള്ള ബിസിനസ് സെന്‍ററുകളുടെ സീനിയർ ഡയറക്ടറാണ് അദ്ദേഹം. ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് ബറോകളിലുള്ള ബിസിനസ് സെന്‍ററുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന വളരെ ഉത്തരവാദിത്വമുള്ള ചുമതലയാണ് സീനിയർ ഡയറക്ടർക്കുള്ളത്. ന്യൂയോർക്ക് സിറ്റിയിലെ ഫിനാൻസ് ഡിപ്പാർട്മെന്‍റിൽ ഉന്നത സ്ഥാനമായ സീനിയർ ഡയറക്ടർ എന്ന പദവിലയിലെത്തുന്ന ആദ്യ മലയാളിയാണ് മാത്യു ജോഷ്വ. 

ലോങ്ങ് ഐലൻഡിൽ പ്രവൃത്തിക്കുന്ന സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) നാല് ടേമിൽ  സെക്രട്ടറിയായും, ബഫല്ലോയിൽ നടന്ന ഏറ്റവും വലിയ സി.എസ്.ഐ. നോർത്ത് അമേരിക്കൻ കോൺഫറൻസ് ജനറൽ കൺവീനറായും, 2017 മുതൽ 2022 വരെ അഞ്ച് വർഷക്കാലം സി.എസ്.ഐ നോർത്ത് അമേരിക്കൻ കൗൺസിൽ  സെക്രട്ടറിയായും, 2018-ൽ നടന്ന സി.എസ്.ഐ കൗൺസിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനറായും വിജയപ്രദമായി സേവനം ചെയ്തത് അദ്ദേഹത്തിന്‍റെ സേവന കിരീടത്തിൽ പൊൻതൂവലുകളായി ഇപ്പോഴും തിളങ്ങി നിൽക്കുന്നു. 

മാത്യു ജോഷ്വയെ ന്യൂയോർക്ക് മെട്രോ റീജനൽ ആർ.വി.പി. ആയി തിഞ്ഞെടുക്കുന്നതിന് പിന്തുണ നേടുന്നതായി നയ്മ പ്രസിഡന്‍റ് ബിബിൻ മാത്യു പറഞ്ഞു.

English Summary:

Mathew Joshua is Contesting for Foma New York Metro Region RVP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com