ADVERTISEMENT

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി - യൂത്ത് കോൺഫറൻസ് പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലുള്ള വിൻധം റിസോർട്ടിൽ ജൂലൈ 10 ബുധനാഴ്ച സമാരംഭിക്കുന്നു. റജിസ്ട്രേഷൻ രാവിലെ 11:00 മണിക്ക് തുടങ്ങും. വൈകുന്നേരം 4:00 ന് ഡിന്നർ, തുടർന്ന് 5:30 ന് മുഖ്യാതിഥികളെയും പ്രതിനിധികളെയും സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര തുടങ്ങും. ഗംഭീരമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്ര കണ്ണിനും കരളിനും ഹൃദ്യമായ അനുഭവമായിരിക്കും.

ഘോഷയാത്രയുടെ കോർഡിനേറ്റർമാരായ കോര ചെറിയാനും അജിത് വട്ടശ്ശേരിലും സ്വാഗത സംഘവും പരമ്പരാഗത ഘോഷയാത്രയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്, ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം), ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിലെ ഫാ സെറാഫിം മജ്‌ മുദാർ, സൗത്ത്-വെസ്റ്റ് അമേരിക്കൻ ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യു (അതിഥി പ്രഭാഷകർ), ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിശ്വാസികളോടൊപ്പം ഘോഷയാത്രയിൽ പങ്കെടുക്കും.

ഭദ്രാസനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്കായി ശുപാർശ ചെയ്യുന്ന ഡ്രസ് കോഡ് താഴെ കൊടുക്കുന്നു:

സ്ത്രീകൾ\പെൺകുട്ടികൾ: സാരി അല്ലെങ്കിൽ ചുരിദാർ
ആൺകുട്ടികൾ: ഷർട്ടും ടൈയും
നിറം: ഫിലഡൽഫിയ, ബാൾട്ടിമോർ, വിർജീനിയ, വാഷിംഗ്‌ടൺ ഡിസി: മറൂൺ, ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റർ, റോക്ക്‌ലാൻഡ്, Upstate NY, കാനഡ, കണക്റ്റിക്കട്ട്, ബോസ്റ്റൺ: നീല, ലോംഗ് ഐലൻഡ്, ബ്രൂക്ക്ലിൻ, ക്വീൻസ്: ഗ്രീൻ, ന്യൂജേഴ്സി, സ്റ്റാറ്റൻ ഐലൻഡ്: ക്രീം

സന്ധ്യാപ്രാർഥനയ്ക്കുശേഷം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഫാ. ഡോ. രാജു വർഗീസിൻ്റെ നേതൃത്വത്തിലുള്ള ഗായകസംഘം കോൺഫറൻസിൽ ഉടനീളം സദസ്സിനെ ആകർഷിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

The Northeast American Bhadrasana Family & Youth Conference will Begin on Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com