ADVERTISEMENT

ന്യൂയോർക്ക് ∙ ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ 'ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് '' കൺവൻഷൻ ജൂലൈ 10 മുതൽ 14 വരെ അമേരിക്കയിലെ പെൻസൽവേനിയിൽ നടക്കും. പെൻസൽവേനിയ ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ കൺവൻഷൻ സെന്‍ററിൽ ജൂലൈ 10 ന് കൺവെൻഷൻ ആരംഭിക്കും.

വ്യാഴം - വെള്ളി ദിവസങ്ങളിൽ രാവിലെ 10ന് പൊതുയോഗം ഉച്ചയ്ക്ക് 2 മുതൽ 4 വരെ യുവജന സെമിനാർ, കുട്ടികൾക്കായുള്ള സെമിനാർ, ശനിയാഴ്ച രാവിലെ 10ന് പൊതുയോഗവും ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഉപവാസ പ്രാർഥനയും ദിവസവും വൈകിട്ട് 7ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

സഭയുടെ ചീഫ് പാസ്റ്റർ, പ്രധാന ശുശ്രൂഷകർ എന്നിവർ  പ്രസംഗിക്കും. സമാപന ദിവസമായ ജൂലെ 14 ഞായറാഴ്ച രാവിലെ ഒൻപതിന് ന്യൂയാർക്ക്, ഷിക്കാഗോ, ഡാലസ്, ഹൂസ്റ്റൻ, ഒർലാന്‍റോ, ഓക്കലഹോമ ,വാഷിങ്‌ടൻ, കാനഡ, മെക്സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭാ ആരാധനയോടെ കൺവൻഷൻ സമാപിക്കും.

ന്യൂജേഴ്സി ന്യൂയാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോർത്ത്, സൗത്ത് അമേരിക്ക, ആഫ്രിക്ക, പാപാനൂഗിനിയ തുടങ്ങിയ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ചിന്‍റെ മുഖ്യ ചുമതല വഹിക്കുന്ന പാസ്റ്റർ. ഗ്രെഗ് വിൽസണും സഹ ശുശ്രൂഷകരും രാജ്യാന്തര കൺവൻഷന്  നേതൃത്വം നൽകും.

ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ, ഡപ്യൂട്ടി ചീഫ് പാസ്റ്റർ.എം.ടി. തോമസ്, അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരാണ് സഭയെ നയിക്കുന്നത്. സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയിൽ ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയിൽ മട്ടകുളിയിലും അമേരിക്കയിൽ ന്യൂയാർക്കിലുമാണ്. സഭയുടെ രാജ്യാന്തര കൺവൻഷൻ നടക്കുന്നതും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്നതും ഇവിടങ്ങളിലാണ്.

(വാർത്ത: ചാക്കോ കെ. തോമസ്)

English Summary:

Pentecost Mission International Convention July 10 in Pennsylvania

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com