മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോൺഫറൻസ് 11 മുതൽ 14 വരെ അരിസോനയിൽ
Mail This Article
ഫീനിക്സ് /ലോസ് ഏഞ്ചലസ് ∙ ശതാബ്ദി ആഘോഷിക്കുന്ന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ പതിനേഴാമത് ദ്വൈവാർഷിക ഭദ്രാസന കോൺഫറൻസിന് അരിസോനയിലെ ഗ്രാൻഡ് റിസോർട്ടിൽ 11– ന് തുടക്കമാകും. അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് അധ്യക്ഷത വഹിക്കും.
ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം, കോൺഫറൻസ് പ്രസിഡന്റ് റവ. ഗീവർഗീസ് കൊച്ചുമ്മൻ, ജനറൽ കൺവീനർ രാജേഷ് മാത്യു, ട്രഷറർ വർഗീസ് ജോസഫ്, അസംബ്ലി മെംബര്‍ വിനോദ് വർഗീസ് എന്നിവർ പ്രസംഗിക്കും. ‘വെല്ലുവിളികൾ നിറഞ്ഞ ലോകത്ത് ദൈവത്തിന്റെ ദൗത്യം’ എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങൾ നൽകപ്പെടും. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, മാർത്തോമ്മാ വൈദിക സെമിനാരി മുൻ പ്രിൻസിപ്പലും വേദശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. പ്രകാശ്. കെ. ജോർജ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിന് ഇരുപത്തിരണ്ടോളം കമ്മറ്റികൾ പ്രവർത്തിക്കുന്നു. കുര്യൻ വർഗീസ്; പ്രോഗ്രാം കോർഡിനേറ്റർ, രാജൻ ഏബ്രഹാം ട്രഷറർ, റെജി മാത്യു ഗതാഗതം, ലിജൻ മാത്യു ഫുഡ്, അനു ജോർജ് റജിസ്ട്രേഷൻ, ഡോ. സൈമൺ തോമസ് അക്കോമഡേഷൻ, ടോം ജോർജ് സുവനീർ, പബ്ലിസിറ്റി മനു വർഗീസ്, ജൂബി മാത്യു ക്വയർ, ഡിജിറ്റൽ മീഡിയ സജി ബേബി, ഷിജി ജോൺസൺ തുടങ്ങിയ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. കോൺഫറൻസിന്റെ ഭാഗമായി മുതിർന്ന പൗരന്മാരെ ആദരിക്കും.
കാലിഫോർണിയ, അരിസോന, സിയാറ്റിൽ വാഷിങ്ടൻ ഉൾപ്പെടുന്ന വെസ്റ്റേൺ റീജിയനാണ് കോൺഫറൻസിന് ആതിഥ്യമരുളുന്നത്. റീജിയനിലെ വൈദികരായ റവ. സജി തോമസ്, റവ. സിജു ജേക്കബ്, റവ. ജിനു ജോൺ, റവ. തോമസ് ബി, കോൺഫറൻസ് വൈസ് പ്രസിഡന്റ് സണ്ണി കെ. മാത്യു, ഫിലിപ്പ് ജേക്കബ്, ജോൺ ഗീവർഗീസ്, തോമസ് വർഗീസ് എന്നിവർ റവ. ജിനു ജോൺ കോൺഫറൻസിന്റെ തീം സോങ്ങും ജനറൽ കൺവീനർ രാജേഷ് മാത്യു സമർപ്പണ ഗാനവും രചിച്ചു. റീജിയൻ സംഗീതം നൽകിയിരിക്കുന്നു.
വാർത്ത ∙ മനു തുരുത്തിക്കാടൻ