ആത്മീയതയും വിനോദവും കായിക മത്സരങ്ങളുവുമായി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ജൂലൈ 10 ന്

Mail This Article
പെൻസിൽവേനിയ∙ ആത്മീയതയ്ക്കും വേദപഠനത്തിനും പ്രാധാന്യം നൽകുന്ന ഫാമിലി/യൂത്ത് കോൺഫറൻസിൽ വിശ്രമത്തിനും വിനോദത്തിനും അവസരങ്ങൾ ധാരാളമുണ്ടെന്ന് സംഘാടകർ അറിയിച്ചു. ജൂലൈ 10 മുതൽ 13 ശനിയാഴ്ച വരെ ലാങ്കസ്റ്റർ, പെൻസിൽവേനിയയിലെ വിൻഡ്ഹാം റിസോർട്ടിൽ നടക്കുന്ന ഈ കോൺഫറൻസിന്റെ രണ്ടാം ദിവസം കായിക, കലാ പരിപാടികൾക്കും വിനോദത്തിനും ഊന്നൽ നൽകും. ജൂലൈ 11 ന് ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട് എന്ന് സ്പോർട്സ് കോർഡിനേറ്റർ ജീമോൻ വർഗീസ് വ്യക്തമാക്കി.

സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഒരു കലാസന്ധ്യയും ഉണ്ടാകും. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വ്യക്തികളും സംഘങ്ങളും അവതരിപ്പിക്കുന്ന സംഗീത, നൃത്ത പരിപാടികൾ കാണികൾക്ക് ആസ്വാദ്യകരമാകുമെന്ന് കലാസന്ധ്യയുടെ കോർഡിനേറ്റർ ഐറിൻ ജോർജ് അറിയിച്ചു. ബൈബിൾ, പാരമ്പര്യം, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആത്മീയമായ കലാപരിപാടികൾക്കേ അനുവാദമുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ - ഫോൺ: 914.806.4595
ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി - ഫോൺ: 516.439.9087