ഡാലസ് ഡൗണ്ടൗൺ ആക്രമണത്തിന് 8 വർഷം പൂർത്തിയായി
Mail This Article
×
ഡാലസ് ∙ അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ട ഡൗണ്ടൗൺ ഡാലസ് ആക്രമണത്തിന് ഇന്നലെ എട്ടു വർഷം പൂർത്തിയായി. 2016 ജൂലൈയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തിനിടെയാണ് ആക്രമണം നടന്നത്. ഡാലസ് പൊലീസിലെ ഉദ്യോഗസ്ഥരായ ലോൺ അഹ്‌റൻസ്, മൈക്കൽ ക്രോൾ, മൈക്കൽ സ്മിത്ത്, പാട്രിക് സമർരിപ, ഡാലസ് ഏരിയ റാപ്പിഡ് ട്രാൻസിറ്റ് ഓഫിസർ ബ്രെന്‍റ് തോംസൺ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ആദരിച്ചുകൊണ്ട് ഡിപിഡി ആസ്ഥാനത്തിന് പുറത്തുള്ള ഒരു പൊലീസ് സ്മാരകത്തിന്‍റെ വശത്ത് അഞ്ച് ഓഫിസർമാരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്.
English Summary:
8 years since Downtown Dallas attack that killed 5 officers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.