ADVERTISEMENT

ന്യൂയോർക്ക് ∙ മികച്ച ചെറുകഥാസമാഹാരത്തിനുള്ള ബഷീർ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് ബിജോ ജോസ് ചെമ്മാന്ത്രയുടെ 'ബോൺസായ് മരത്തണലിലെ ഗിനിപ്പന്നികൾ' അർഹമായി. സാഹിത്യ നിരൂപകനായ പ്രഫ. എ.കെ സാനുവിന്റെ മേൽനോട്ടത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് കൃതികൾ വിലയിരുത്തി പുരസ്കാരങ്ങൾ നിർണ്ണയിച്ചത്. ആശയം ബുക്‌സാണ് കഥകളുടെ സുൽത്താനായ ബഷീറിന്റെ സ്മരണക്കായി സാഹിത്യ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.

കോഴിക്കോട് വിപുലമായി സംഘടിപ്പിക്കുന്ന ബഷീർ ഉത്സവത്തിൽ പുരസ്കാരം സമ്മാനിക്കും. ഫൊക്കാനായുടെ കാരൂർ നീലകണ്ഠപ്പിള്ള സാഹിത്യ പുരസ്ക്കാരവും ' ബോൺസായ് മരത്തണലിലെ ഗിനിപ്പന്നികൾ' ക്ക് ലഭിച്ചിരുന്നു. കുമരകം സ്വദേശിയായ ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ മേരിലാൻഡിൽ താമസിക്കുന്നു. ഐടി മേഖലയിൽ ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാസമാഹാരമാണിത്. ഗ്രീൻ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary:

Basheer sahithya Award for Bijo Jose Chemmantra

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com