വെസ്റ്ചെസ്റ്റർ വൈസ്‌മെൻ ക്ലബ്ബിനു നവ നേതൃത്വം

Mail This Article
ന്യൂയോർക്ക് ∙ 2016 മുതൽ വളരെ സുത്യർഹമായ നിലയിൽ പ്രവർത്തിച്ചു വരുന്ന വെസ്റ്ചെസ്റ്റർ വൈസ്‌മെൻ ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്‌ഥാനാരോഹണവും ജൂൺ 30-ാ0 തിയതി ഞായറാഴ്ച, യോർക് ടൗണിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയ പാരിഷ് ഹാളിൽ വെച്ച് വിവിധ പരിപാടികളോടെ നടന്നു. സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ് എഡ്വിൻ കാത്തിയുടെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ, സെക്രട്ടറി സ്വപ്‌ന മലയിൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ സണ്ണി മാത്യു ഫിനൻസ് റിപ്പോർട്ടും അവതരിപ്പിച്ചു .

തുടർന്നു, അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡന്റായി ജോസഫ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു. മിനി മുട്ടപ്പള്ളി സെക്രട്ടറിയായും, ജോർജ് ജോസഫ് തടത്തേൽ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികൾ: ജോസ് മലയിൽ (വൈസ് പ്രസിഡന്റ്), കൊച്ചുറാണി സണ്ണി (ജോയന്റ് സെക്രട്ടറി), ജോസഫ് (ബിപിൻ) മാത്യു (ജോയന്റ് ട്രഷറർ), റോസ് സഖറിയ (വൈസ് മെനട് സ് പ്രസിഡന്റ്), ദീപ്തി വടക്കൻ (വൈസ് മെനട് സ് സെക്രട്ടറി), മായാ ജിനോയ് (വൈസ് മെനട്സ് ട്രഷർ). കൂടാതെ സർവീസ് ഡയറക്ടേഴ്‌സ് ആയി പോൾ ചാക്കോ, ആന്റോ കണ്ണാടൻ, ഷോളി കുമ്പിളുവേലി, ഒൾഗ തെള്ളിയാങ്കൽ എന്നിവരെയും, യൂത്ത് കോഓർഡിനേറ്റർ ആയി ലാലിനി ഷൈജുവിനെയും തിരഞ്ഞെടുത്തു. ടോണി പാലക്കൽ ആണ് ക്ലബ്ബിന്റെ ഓഡിറ്റർ .

പുതിയ ഭാരവാഹികൾക്ക്, മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം സത്യവാചകം ചൊല്ലിക്കൊടുത്തു. സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ് എഡ്വിൻ കാത്തി, പുതിയ പ്രസിഡന്റ് ജോസഫ് മാത്യുവിന് സ്‌ഥാനചിഹ്നം ധരിപ്പിച്ചു. പുതിയതായി അംഗത്വം എടുത്ത കുടുംബങ്ങൾക്ക് ഏരിയ പ്രസിഡന്റ് (ഇലക്‌ട്) ജോസഫ് കാഞ്ഞമല സത്യവാചകം ചൊല്ലിക്കൊടുത്തു. റീജിയനൽ ഡയറക്റ്റർ കോരസൺ പിന്നിങ് സെറിമണിയും നടത്തി.


റോക്‌ലാൻഡ് കൗണ്ടി വൈസ് ചെയർ ഡോ. ആനി പോൾ മുഖ്യ പ്രഭാഷണം നടത്തി. വെസ്റ്ചെസ്റ്റർ വൈസ് മെൻ ക്ലബ് നടത്തി വരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ ഡോ. ആനി പോൾ പ്രശംസിച്ചു. പ്രത്യേകിച്ച് കഴിഞ്ഞ വർഷം, നാട്ടിൽ രണ്ടു കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ച് നൽകിയതും, ഡയാലിസിസ് രോഗികൾക്ക് നൽകി വരുന്ന സഹായങ്ങളും അവർ എടുത്തു പറഞ്ഞു. വൈസ് മെൻ ക്ലബ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തികൾ അർഹരായ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരട്ടെ എന്ന് ആനി പോൾ ആശംസിച്ചു. മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം, ഏരിയ പ്രസിഡന്റ (ഇലെക്ട്) ജോസഫ് കാഞ്ഞമല, റീജിയനൽ ഡയറക്റ്റർ കോരസൺ വർഗീസ്, സെക്രട്ടറി ജിം ജോർജ്, റീജിയനൽ സർവീസ് ഡയറക്ടർമാരായ സന്തോഷ് ജോർജ്, ചാർലി ജോൺ, മേഴ്‌സി ലൂക്കോസ്, വർഗീസ് ലൂക്കോസ്, ഗ്രേസി കാഞ്ഞമല തുടങ്ങിയർ സംസാരിച്ചു. സെക്രട്ടറി മിനി മുട്ടപ്പള്ളിൽ നന്ദി പറഞ്ഞു. ഓൾഗ തെള്ളിയാങ്കൽ എംസിയായി പ്രവർത്തിച്ചു.