ADVERTISEMENT

ലങ്കാസ്റ്റർ (പെൻസിൽവേനിയ)  ∙ ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയയിലെ ലങ്കാസ്റ്റർ വിൻധം റിസോർട്ടിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി  ആൻഡ് യൂത്ത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

തികച്ചും അന്വർഥമായതും കാലിക പ്രാധാന്യമുള്ളതുമായ കോൺഫറൻസ് തീം മുറുകെപിടിച്ചുകൊണ്ട് അതിനെ പ്രാവർത്തികമാക്കാൻ ഈ കോൺഫറൻസ് തുടക്കം കുറിക്കട്ടെ എന്ന് ഭദ്രാസന അധ്യക്ഷൻ സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത ആശംസിച്ചു.

northeast-american-bhadrasana-family-and-youth-conference1

''സഭയുടെ തലയായ ക്രിസ്തുവിനെ പ്രദർശിപ്പിക്കുന്ന" കൊലോസ്യ ലേഖനത്തിലെ  3-ാം അധ്യായത്തിലെ 2-ാം വാക്യമാണ് ചിന്താവിഷയം. ക്രിസ്തുവിന് സകലവും കീഴടങ്ങുക എന്നതാണ് അഭികാമ്യം. അതിലെ മർമ വാക്യമാണ് " ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ.'' വിശ്വാസി ക്രിസ്തുവിനോട് കൂടെ ഉയിർത്തെഴുന്നേറ്റവൻ ആകയാൽ അവൻ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ ശേഷം പുതിയ മനുഷ്യനെ ധരിച്ചു കൊള്ളണം. എല്ലാ ജീവിത ബന്ധങ്ങളിലുമുള്ള വിശുദ്ധിയാണ് അതിന്റെ പ്രായോഗിക ഫലം.  

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും ഓരോരുത്തരുടെയും സഹകരണവും സമർപ്പണവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർ നിക്കോളോവോസ്  കോൺഫറൻസ് സെന്ററിൽ എത്തിച്ചേർന്നു. ഒപ്പം ചാൻസലർ ആയ ഫാ. തോമസ് പോൾ, പ്രിൻസിപ്പൽ സെക്രട്ടറി ഫാ.ഡോ. എബ്രഹാം ജോർജ്, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഫാ. ഡെന്നീസ് മത്തായി, ഭദ്രാസന സെക്രട്ടറി ഫാ.ഡോ. വറുഗീസ് എം. ഡാനിയൽ  എന്നിവരും റിസോർട്ടിൽ എത്തി.

English Summary:

Northeast American Bhadrasana Family and Youth Conference

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com