ധ്യാന സംഗമമായി ഫാമിലി കോൺഫറൻസ് രണ്ടാം ദിവസം

Mail This Article
ലാങ്കസ്റ്റർ (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് നടന്നു. രാത്രി പ്രാർത്ഥനയ്ക്കും പ്രഭാതനമസ്കരത്തിനും ശേഷം ഫാ. ടോബിൻ മാത്യുവും ഫാ. അനൂപ് തോമസും പ്രഭാഷണം നടത്തി. പിന്നീട് ജോയിന്റ് സെക്രട്ടറി ഷിബു തരകന്‍ ലിങ്കൺ തിയറ്ററിൽ തുടർന്നുളള കാര്യങ്ങൾ വ്യക്തമാക്കി
രണ്ടാം ദിവസം ഫാ.സെറാഫിം മജ്മുദാർ പ്രസംഗിച്ചു. ഫാ. ഡോ.വറുഗീസ് വറുഗീസ് 'ദൈവിക ആരോഹണത്തിന്റെ ഗോവണി' എന്ന വിഷയത്തെക്കുറിച്ച് 'ഭൂമിയിലുള്ള കാര്യങ്ങളിലേക്ക്, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക'' (കൊലോസ്യർ 3: 2) എന്ന വചനത്തെ ആസ്പദമാക്കി പ്രസംഗിച്ചു.

എം.ജി. ഓ. സി. എസ്. എമ്മിനായുള്ള ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയ്ക്ക് ഫാ. ജോയൽ മാത്യു, പ്രീ കെയ്ക്ക് വേണ്ടി അഖിലാ സണ്ണിയും എലിമെന്ററിക്കും മിഡിൽ സ്കൂളിനും വേണ്ടി ഫാ. സുജിത് തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. സഭയുടെ ചരിത്രം എന്ന വിഷയത്തെകുറിച്ച് ഡോ.സഖറിയാസ് മാർ നിക്കോളോവോസ് സംസാരിച്ചു. ഫാ. ഡോ. വർഗീസ് വർഗീസ് സഭാ പാരമ്പര്യത്തെക്കുറിച്ച് സംസാരിച്ചു.

'എസ്റ്റേറ്റ് പ്ലാനിങ് ആൻഡ് വിൽ' എന്ന വിഷയത്തെ കുറിച്ച് പ്രേം താജ് കാർളോസ് , മെന്റൽ ഹെൽത്തിനെക്കുറിച്ച് ഡോ. ജോഷി ജോൺ , ആൻക്സൈറ്റി ആൻഡ് സ്‌ട്രെസ് മാനേജ്‌മെന്റിനെ കുറിച്ച് കൃപയാ വറുഗീസ് , ഫ്രം സ്കൂൾ റ്റു ഗുഡ് യൂണിവേഴ്സിറ്റിസ്: എസൻഷ്യൽ സ്‌റ്റെപ്സ് എന്ന വിഷയത്തെക്കുറിച്ച് ഫാ. ഡോ വറുഗീസ് എം ഡാനിയൽ , ബാലൻസിങ് ഫെയ്ത് ആൻഡ് ഫിനാൻസ് എന്ന വിഷയത്തെ കുറിച്ച് ഫാ. ജോയൽ മാത്യു, ഓർത്തഡോക്‌സ് എമിഡ് ഫ്യൂറലിസം ആൻഡ് സെക്യൂലറിസം എന്ന വിഷയത്തെകുറിച്ച് ഫാ. സെറാഫിം മജ് മുദാറും, സൺഡേ സ്കൂൾ കുട്ടികൾക്കായി അഖില സണ്ണി, ഫാ. സുജിത് തോമസ് എന്നിവരും സംസാരിച്ചു.
പ്രാർഥനയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷം ക്ലർജി അസോസിയേഷൻ, എം.എം.വി.എസ്, ബസ്കിയോമ്മോ അസോസിയേഷൻ എന്നീ മിനിസ്ട്രികളുടെ യോഗങ്ങളും നടന്നു. പ്രോഗ്രാം കോ ഓർഡിനേറ്റർ ജീമോൻ വർഗീസിന്റെ നേതൃത്വത്തിൽ കായിക പരിപാടികളും സംഘടിപ്പിച്ചു. ഷോട്ട് പുട്ട് , ലെമൺ ആൻഡ് സ്പൂൺ റേസ് , 100 മീറ്റർ ഓട്ടം, കാൻഡി പിക്കിങ്, വടംവലി, വോളിബോൾ എന്നിവ ഉണ്ടായിരുന്നു.

എം.ജി. ഓ. സി. എസ്. എം അലുംനി അസോസിയേഷൻ യോഗവും ചേർന്നു. ഫാ. ഡെന്നീസ് മത്തായി, ഫാ. എം കെ കുറിയാക്കോസ്, ഫാ. രാജു വർഗീസ്, സൂസൻ വർഗീസ്, ഫാ. ജോൺ തോമസ്, ജോർജ് തോമസ്, ഏബ്രഹാം പോത്തൻ, സജി എം പോത്തൻ, ജോർജ് തുമ്പയിൽ, ഉമ്മൻ കാപ്പിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഫാ. ടോജോ ബേബിയുംഫാ. ഗീവർഗീസ് ജോണും പ്രഭാഷണങ്ങൾ നടത്തി.

പിന്നീട് സുവനീർ പ്രകാശനം നടത്തി.സഖറിയാസ് മാർ നിക്കോളാവോസ് സുവനീർ ഫാ. ജോയൽ മാത്യുവിൽനിന്നും ഏറ്റുവാങ്ങി. ചീഫ് എഡിറ്റർ ദീപ്തി മാത്യൂവും ഫിനാൻസ് മാനേജർ ജോൺ താമരവേലിലും പ്രസംഗിച്ചു.

തുടർന്ന് എന്റർടെയിന്റ് നൈറ്റ് അരങ്ങേറി. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഏയ്‌ഞ്ചെല സാറ വർഗീസിന്റെ സുറിയാനിയിലുള്ള കർത്തൃപ്രാർത്ഥനയോടെയാണ് പരിപാടി തുടങ്ങിയത്. ഐറിൻ ജോർജ്, മില്ലി ഫിലിപ്പ് എന്നിവരായിരുന്നു എന്റർടെയിന്റ് നൈറ്റിന്റെ കോർഡിനേറ്റർമാർ.