ഹാമിൽട്ടൺ സെന്‍റ് ജോസഫ് വോളിബോൾ ടൂർണമെന്‍റ് ഓഗസ്റ്റ് 17ന്

Mail This Article
×
ഹാമിൽട്ടൺ ∙ സെന്‍റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ ഇടവക ഓഗസ്റ്റ് 17ന് മലയാളികൾക്കായി എവർ റോളിങ് വോളിബോൾ ടൂർണമെന്‍റ് ഒരുക്കുന്നു. മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലാണ് മത്സരങ്ങൾ നടക്കുക. അയ്യായിരത്തോളം ഡോളർ സമ്മാനത്തുകയുള്ള ടൂർണമെന്‍റാണിത്.
പുരുഷന്മാരുടെ ഓപ്പൺ വിഭാഗം, 40+ വിഭാഗം എന്നിവയ്ക്കു പുറമെ മിക്സ്ഡ് വിഭാഗം മൽസരവുമുണ്ട്. മിക്സ്ഡ് വിഭാഗത്തിൽ രണ്ടു പേർ വനിതകളായിരിക്കണം. വികാരി ഫാ. ടോമി ചിറ്റിനപ്പള്ളി (204-869-8485), ട്രസ്റ്റിമാരായ ബിജു ദേവസി ( 289-237-8546) തോമസ് പുത്തൻകാലായിൽ (905-975-7154) തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. റിയൽറ്റർ ജിതിൻ ദാസ്, ഷെർമാൻ ഡെന്റൽ തുടങ്ങിയവരാണ് പ്രധാന സ്പോൺസർമാർ. വിവരങ്ങൾക്കും റജിസ്ട്രേഷനും:
https://bit.ly/stjosephvolleyballregistration
English Summary:
Hamilton St. Joseph Volleyball Tournament on August 17th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.