ഡാലസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവൻഷനും ഇടവക ദിന ആഘോഷവും ജൂലൈ 26 മുതൽ

Mail This Article
ഡാലസ് ∙ ഡാലസിലെ സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവൻഷനും 36-മത് ഇടവക ദിന ആഘോഷവും സംഘടിപ്പിക്കുന്നു. ജൂലൈ 26 മുതൽ 28 വരെ നടക്കുന്ന മൂന്നു ദിവസത്തെ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിന് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30 നാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
28ന് 36-മത് ഇടവക ദിന ആഘോഷം നടക്കും. മലങ്കര യാക്കോബായ സുറിയാനി സഭയുടെ സക്കറിയാസ് മോർ പീലക്സിനോസ് മെത്രാപൊലീത്തയാണ് ചടങ്ങിൽ മുഖ്യാതിഥി. ശനിയാഴ്ച രാവിലെ 10:00 മണിക്കും ഞായറാഴ്ച രാവിലെ 9:30 മണിക്കും റവ. സ്കറിയ എബ്രഹാം എന്നിവർ വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പാരിഷ് ദിനാചരണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി അജു മാത്യു 214 554 2610, ട്രസ്റ്റി എബി തോമസ് 214 727 4684