റോക്ക് ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഒവിബിഎസ് ജൂലൈ 26 മുതൽ 28 വരെ

Mail This Article
സഫേൺ (ന്യൂയോർക്ക്) ∙ റോക്ക് ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ 28 വരെ നടത്തും. ഈ വർഷത്തെ ഒവിബിഎസ് ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെയും 27 ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെയും സമാപന സമ്മേളനം 28-ാം തീയതി ഞായറാഴ്ച 8:45 തുടങ്ങുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷവും നടത്തും. ഓവിബിഎസ് ഡയോസിഷൻ ഡയറക്ടർ രാജു ജോയ് ഉദ്ഘാടനം നടത്തും.
വികാരിയും മുൻ ഒവിബിഎസ് ഡയറക്ടറുമായ ഫാ. ഡോ. രാജു വർഗീസ്, പ്രിൻസിപ്പൽ എലിസബത്ത് വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിഷ തോമസ്, കോർഡിനേറ്റേഴ്സ് ജോബി വർഗീസ്, ദീപ ജേക്കബ് എന്നിവർ നേതൃത്വം നൽകും. സെന്റ് ലുക്ക് 11:1 എന്ന വാക്യത്തെ ആധാരമാക്കി 'നമ്മുക്ക് പ്രാർത്ഥിക്കാം' (LET US PRAY) എന്നുള്ളതായിരിക്കും ഈ വർഷത്തെ പ്രമേയം.
ഈ വർഷത്തെ ഒവിബിഎസ് വിജയകരമായി സംഘടിപ്പിക്കുന്നതിന് സൺഡേ സ്കൂൾ അധ്യാപകർ, എംജിഒസിഎസ്എം അംഗങ്ങൾ എന്നിവർക്കൊപ്പം സൺഡേ സ്കൂൾ കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും വോളന്റീയേഴ്സും പങ്കെടുക്കും. ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പാട്ട്, കഥകൾ എന്നിവ കൂടാതെ ഗ്രേഡ് തിരിച്ചുള്ള ക്ലാസ്സുകളും ക്രാഫ്റ്റ്, ക്വിസ്, ഗെയിംസ് തുടങ്ങിയവയും സമാപന സമ്മേളനത്തോടനുബന്ധിച്ച് ടീഷർട്ട് ധരിച്ചുള്ള റാലിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ സമീപ ഇടവകളിലുള്ള എല്ലാ സൺഡേ സ്കൂൾ കുട്ടികൾക്കും ഒവിബിഎസിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ചെയ്യുന്നതിനായ് നോട്ടീസിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുക.
Church Address: St Mary’s Indian Orthodox Church, 66 East Maple Avenue, Suffern, New York 10901.
വാർത്ത ∙ മത്തായി ചാക്കോ