കാനഡയിലെ കൊച്ചിൻ കാർണിവൽ ഇന്ന് വോണിൽ

Mail This Article
വോൺ (കാനഡ) ∙ വുഡ്ബ്രിജ് ഫെയർ ഗ്രൗണ്ട് ഇന്ന് കൊച്ചിയുടെ പുതുവത്സരരാവിന്റെ ആവേശത്തിലമരും. കൊച്ചിക്ക് പുറത്ത് ആദ്യമായി നടക്കുന്ന കാർണിവലിൽ ഡിജെ സാവിയോയും ഒപ്പംചേരും. മുഖ്യസ്പോൺസർ ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് സാരഥി ബോബൻ ജയിംസ്, കാർണിവൽ സംഘാടകസമിതി ചെയർ സജീഷ് ജോസഫ്, വെസ് ചെയർമാൻ പി. മാനുവൽ എന്നിവർ ചേർന്ന് പതാക ഉയർത്തി.
രാവിലെ പതിനൊന്ന് മുതൽ രാത്രി പതിനൊന്ന് മണി വരെയാണ് കൊച്ചിൻ കാർണിവൽ. സീസൺ-1. ശിങ്കാരിമേളം, സിനിമാറ്റിക് ഡാൻസ് മൽസരങ്ങൾക്കുപുറമെ ബൈക്ക് റേസുമുണ്ടാകും. വിവിധ നൃത്ത, സംഗീത പരിപാടികളും കാർണിവലിന് കൊഴുപ്പേകും. ഭക്ഷ്യമേളയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ കാർ മീറ്റും ഇതോടൊപ്പം നടക്കുമെന്ന് ക്ലബ് പ്രസിഡന്റ് അനിൽകുമാർ വൈറ്റിലയും സെക്രട്ടറി സജി കുമാറും അറിയിച്ചു. ഷോപ്പിങ് ഫെസ്റ്റിവലിൽ വിവിധ സ്റ്റാളുകളുണ്ടാകും. പ്രവേശനം സൗജന്യമാണ്. കാർണിവലിൽ പങ്കെടുക്കുന്നവർക്കായി ബംപർ നറുക്കെടുപ്പും നടത്തും.