മത്തായി പി. തോമസ് ഫിലഡൽഫിയയിൽ അന്തരിച്ചു

Mail This Article
ഫിലഡൽഫിയ ∙ കോട്ടയം-വാകത്താനം മംഗലപ്പള്ളിയിലായ പുന്നശ്ശേരിൽ പരേതരായ തൊമ്മൻ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകൻ മത്തായി പി. തോമസ് (രാജു - 69) ഫിലഡൽഫിയയിൽ അന്തരിച്ചു. ഭാര്യ: പുന്നവേലിൽ പുതുക്കല്ലേൽ സൂസൻ തോമസ്. മക്കൾ: ഷോൺ, ഷാന, ഷെൽസി. ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമാണ്.
പൊതുദർശനം: ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6 മുതൽ 8 വരെ. സംസ്കാര ശുശ്രൂഷ ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9 മുതൽ 10 വരെ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (St. Gregorios Malankara Orthodox Church, 4136 Hulmeville Road, Bensalem, PA 19020). ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായിയുടെ നേതൃത്വത്തിലും, സമീപ ഇടവകകളിലെ വൈദീകരുടെ സഹകരണത്തിലും പള്ളിയിൽ വച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം, 11:30 ന് ഇടവക സെമിത്തേരിയായ SGMOC - റോസ്ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും. (3850 Richlieu Road, Bensalem, PA 19020).
വാർത്ത∙ ലിബിൻ പുന്നശ്ശേരിൽ.