ADVERTISEMENT

ഹൂസ്റ്റൺ ∙ ഷിക്കാഗോ സെന്‍റ് തോമസ് സിറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്‌സസ് -ഓക്‌ലഹോമ റീജനിലെ പാരീഷുകൾ പങ്കെടുക്കുന്ന ഇന്‍റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റിന്‍റെ (ഐപിഎസ്എഫ് 2024) ഉദ്ഘാടനം ഓഗസ്റ്റിന് രണ്ടിന് വൈകിട്ട് ആറിന്. ഹൂസ്റ്റൺ ഫോർട്ട്ബെന്‍റ് എപ്പിസെന്‍ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇടവകകളുടെ മാർച്ച് പാസ്റ്റ് അരങ്ങേറും.

bishop-joy

ഫെസ്റ്റിന്‍റെ രക്ഷാധികാരികളായ ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ട്‌, ബിഷപ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ  മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ്  കെ.പി. ജോർജ്‌, മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്  സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളാവും. മാർച്ച് പാസ്റ്റിനെ തുടർന്ന് വേദിയിൽ വിശുദ്ധ കുർബാന ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന്  ഉദ്ഘാടന പരിപാടികകൾ ഇതോടൊപ്പം അരങ്ങേറും. മാർച്ച് പാസ്റ്റ് വിജയികൾക്കുള്ള സമ്മാന ദാനവും തദവസരത്തിൽ വിതരണം ചെയ്യും.

inter-parish-sports-fest-2024

ജിബി പാറക്കൽ (ഫൗണ്ടർ ആൻഡ് സിഇഒ) നേതൃത്വം നൽകുന്ന പിഎസ്‌ജി ഗ്രൂപ്പിലാണ് ഐപിഎസ്എഫ് 2024  ന്‍റെ മുഖ്യ സ്പോൺസർ. കെംപ്ലാസ്റ്റ്  ഗ്രാന്‍റ്  സ്പോൺസറും, അനീഷ് സൈമൺ നേതൃത്വം നൽകുന്ന ഫോർസൈറ്റ് ഡെവലപ്പേഴ്സ് എൽഎൽസി പരിപാടികളുടെ പ്ലാറ്റിനം സ്പോൺസറും ആണ്. ഫെസ്റ്റിന് ആതിഥ്യം വഹിക്കുന്നത് ഹൂസ്റ്റൺ സെന്‍റ് ജോസഫ് മലബാർ സിറോ മലബാർ ഫൊറോനായാണ്. ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരി, അസിസ്റ്റന്‍റ് വികാരി ഫാ.ജോർജ് പാറയിൽ, ചീഫ് കോർഡിനേറ്റേഴ്‌സ് സിജോ ജോസ്, ടോം കുന്തറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ ഈ മെഗാ ഫെസ്റ്റിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.  ഓഗസ്റ്റ് 1 മുതൽ 4 വരെയാണ് ഇന്‍റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റ് നടക്കുക.

English Summary:

Inter Parish Sports Fest 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com