യുവാക്കളും പുതിയ തലമുറയും രാഷ്ട്രീയത്തിലേക്ക് കടന്നുവരണം: മോൻസ് ജോസഫ്

Mail This Article
വാഷിങ്ടൺ ഡിസി ∙ ജനസേവനത്തിനുള്ള ശക്തമായ മാർഗം എന്ന നിലയിൽ രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക് യുവാക്കളും പുതിയ തലമുറയും കടന്നുവരണമെന്ന് മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനുമായ മോൻസ് ജോസഫ് എംഎൽഎ .
അമേരിക്കൻ സന്ദർശനത്തിനെത്തിയ മോൻസ് ജോസഫിന് നോർത്തേൺ വെർജീനിയ സെന്‍റ് ജൂഡ് സിറോ മലബാർ ദേവാലയത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ മൂല്യങ്ങളും വിശ്വാസവും ഉയർത്തിപ്പിടിച്ചു കൊണ്ട് ജനങ്ങളുടെ നന്മക്കും നാടിന്റെ പുരോഗതിക്കും വേണ്ടി അക്ഷീണം പ്രയത്‌നിച്ച ഉമ്മൻ ചാണ്ടിയാണ് തന്നെപ്പോലുള്ള പൊതുപ്രവർത്തകർക്കു മാതൃകയെന്ന് അദ്ദേഹം പറഞ്ഞു.

സെന്‍റ് ജൂഡ് ഇടവക വികാരി ഫാ. നിക്കോളാസ് തലക്കൂട്ടൂർ, മോന്സിന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. സെന്‍റ് ജൂഡ് പാരിഷ് ട്രസ്റ്റിമാരായ ജെയ്‌സൺ പോൾ, ജോബിൻ ജോണി, മേരി ജെയിംസ്, സാറാ റോബിൻസൺ എന്നിവർ നേതൃത്വം നൽകി.