ഷിക്കാഗോയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഇടവകദിനം ആഘോഷിച്ചു

Mail This Article
ഷിക്കാഗോ ∙ ഷിക്കാഗോയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ദേവാലയ സ്ഥാപനത്തിന്‍റെ പതിനാലാം വാർഷികം ഗ്രാൻഡ് പേരന്‍റ്സ് ഡേയോടൊപ്പം സംയുക്തമായി ആഘോഷിച്ചു. ഈ അവസരത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിക്ക് ക്നാനായ റീജൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ജിതിൻ വല്ലാർകാട്ടിൽ എന്നിവർ സഹ കാർമികരായിരുന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ പുതുതായി ചേർന്ന കുടുംബങ്ങളെയും ഗ്രാൻഡ് പേരന്‍റ്സ് ആയ വ്യക്തികളെയും ആദരിച്ചു. ഈ വർഷം വിവാഹ വാർഷിക ജൂബിലികൾ ആഘോഷിക്കുന്നവരെ ക്നാനായ റീജൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ പൊന്നാടയണിയിച്ച് ആദരിച്ചു. വികാരി ഫാ. സിജു മുടക്കോടിലിനോടൊപ്പം, സിസ്റ്റർ സിൽവേരിയസ്, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ ഇടവകദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

