അഭിപ്രായ സർവേകളിൽ പിന്തുണ മാറിമറിയുന്നു

Mail This Article
ജോർജിയ ∙ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണൾഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ആകാൻ സാധ്യതയുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസും അഭിപ്രായ സർവേകളിൽ നേടുന്ന പിന്തുണകൾ മണിക്കൂറുകൾക്കുള്ളിൽ മാറി മറിയുകയാണ്. ഏറ്റവും ഒടുവിൽ കിട്ടിയ വിവരങ്ങൾ അനുസരിച്ചു ട്രംപിന് അരിസോണയിലും പെൻസിൽവാനിയയിലും നേരിയ ഭൂരിപക്ഷം ഉണ്ട്.
അതെ സമയം ജോർജിയയിൽ ഹാരിസിന് പിന്നിലാണ്. ഇതാണ് ദി ഹില്ലിന്റെ സർവേ നൽകുന്ന വിവരം. അരിസോണയിൽ ട്രംപിന് 49 % വും ഹാരിസിന് 47 % വും പിന്തുണ പ്രഖ്യാപിച്ചു. പെന്സിൽവാ നിയയിൽ ട്രംപിന് 48 % വും ഹാരിസിന് 47% വും ആണ് പോൾ റിപ്പോർട്ട് ചെയ്ത ചെയ്തത്. എല്ലാ പോളുകളും ആർക്കു വേണ്ടിയാണു നടത്തിയത് എന്നതിനെ ആശ്രയിച്ചു ഫലങ്ങളിൽ അവർക്കനുകൂലമായ അഡ്ജസ്റ്മെന്റുകൾ നടത്താറുണ്ട്. എല്ലാ പോളുകളും തെറ്റുകൾ കടന്നു കൂടാനുള്ള സാദ്ധ്യതകൾ മൂന്നു ശതമാനത്തോളമാണെന്നു വ്യക്തമാക്കി മുൻകൂർ ജാമ്യവും എടുക്കാറുണ്ട്.
അരിസോണയിൽ നടത്തിയ പോളിൽ പ്രതീക്ഷിച്ചതിനു വിപരീതമായി അരിസോണ സെനറ്റർ മാർക്ക് കെല്ലിയെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആക്കിയാലും ഈ ഫലത്തിൽ മാറ്റം ഉണ്ടാകുകയില്ല എന്ന് കണ്ടെത്തി. കേവലം 2 ശതമാനം മാത്രമാണ് കെല്ലി സ്ഥാനാർഥി ആയാൽ ഹാരിസിന് വോട്ടിന് ചെയ്യും എന്ന് കൂടുതലായി അഭിപ്രായപ്പെട്ടത്.
അരിസോണയിൽ പബ്ലിക് പോളിങ് സർവ്വേ ജൂലൈ 29, 30 തീയതികളിൽ 618 വോട്ടർമാർക്കിടയിൽ നടത്തിയതാണ്. മാർജിൻ ഓഫ് എറർ 3.9% ആണ്. 627 പെൻസിൽവാനിയ വോട്ടർമാർക്കിടയിലാണ് പോൾ നടത്തിയത്. അവിടെയും മാർജിൻ ഓഫ് എറർ 3.9% ആയിരുന്നു. 662 വോട്ടർമാർ ജോർജിയയിൽ സർവേയിൽ പങ്കെടുത്തു. ഈ സംസ്ഥാനങ്ങൾ ടോസ് അപ്പ് (ആർക്കും എത്തി പിടിക്കാവുന്നവ) ആണെന്നാണ് കരുതുന്നത്. ഇവിടെ ഹാരിസ് നടത്തുന്ന മുന്നേറ്റം നിലനിർത്തിയാൽ അവർക്കു വിജയിക്കുവാൻ സഹായകമാകും.
പ്രസിഡന്റ് ബൈഡൻ ഒരു ടെക്സാസ് യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കവെ ട്രംപിനെ നിശിതമായി വിമർശിക്കുകയും ഹാരിസിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ആ പ്രസംഗം ശ്രദ്ധിച്ചാൽ മറ്റൊന്നും ബൈഡൻ പറഞ്ഞില്ല എന്ന് മനസിലാകും. എന്നിട്ടും ചില പത്രപ്രവർത്തകർ പിന്നീട് ബൈഡനോട് ചോദിച്ചു, 'താങ്കൾ എപ്പോഴാണ് ഹാരിസിന് വേണ്ടി പ്രചാരണം നടത്തുക?'. 'ഞാൻ ഇപ്പോൾ പ്രചാരണം നടത്തിയതേ ഉള്ളു' എന്ന് ബൈഡൻ മറുപടി നൽകി.