പ്രൊജക്റ്റ് 25 ന്‍റെ ഡയറക്ടർ പോൾ ഡാൻസ് രാജിവച്ചു

Mail This Article
വാഷിങ്‌ടൻ ∙ ഹെറിറ്റേജ് ഫൗണ്ടേഷന്‍റെ പ്രൊജക്റ്റ് 25 ന്‍റെ ഡയറക്ടർ പോൾ ഡാൻസ് രാജിവച്ചു. നീണ്ടുപോയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാൻസിന്‍റെ രാജി. മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ അനുകൂലികളാണ് പദ്ധതിക്ക് പിന്നിൽ എന്ന ആരോപണം എതിരാളികൾ ഉയർത്തിയിരുന്നു. ഡാൻസിന്‍റെ രണ്ടു വർഷത്തെ പ്രയത്നമാണ് പദ്ധതിയെ ഇത്രയും ദൂരം എത്തിച്ചതെന്നാണ് അനുകൂലികളുടെ വാദം. ഫൗണ്ടേഷൻ പ്രസിഡന്‍റ് കെവിൻ റോബർട്സ് പറഞ്ഞു. ഡാൻസിന് വിട നൽകിയെങ്കിലും പദ്ധതി തുടരുമെന്നും ഏത് ഭരണകൂടത്തിനും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും.
പ്രൊജക്റ്റ് ആവശ്യപ്പെടുന്നത് പ്രസിഡന്‍റിന് കൂടുതൽ അധികാരങ്ങളാണ്. പ്രസിഡന്‍റിന് കൂടുതൽ ഫെഡറൽ ജീവനക്കാരെ നിയമിക്കുവാൻ കഴിയണം, എന്നാൽ ഫെഡറൽ ഇടപെടൽ നടത്താൻ കഴിയുന്ന മേഖലകൾ കുറയ്ക്കും. ഇത് വിദ്യാഭ്യാസ മേഖലയ്ക്കും ബാധകമാണ്. ഡിപ്പാർട്മെന്‍റ് ഓഫ് എജ്യൂക്കേഷൻ തന്നെ നിർത്തലാക്കാൻ പ്രൊജക്റ്റ് ശുപാർശ ചെയ്യുന്നു.
കുടിയേറ്റ വിഷയത്തിൽ കർശനമായ പുതിയ നിയമങ്ങൾ, അത് വഴി കൂടുതൽ നാടു കടത്തൽ, തെക്കൻ അതിർത്തിയിലെ മതിൽ പൂർത്തിയാക്കൽ എന്നിവ ആവശ്യപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചില നിയമങ്ങളിലും മാറ്റം ഉണ്ടാക്കാൻ ആവശ്യപ്പെടുന്നുണ്ട്. ചില പ്രധാന പരിസ്ഥിതി ഏജൻസികൾ നിർത്തലാക്കാൻ പറയുന്നു. ഇവയിൽ നാഷനൽ ഓഷ്യനിക് ആൻഡ് അറ്റമോസ്‌ഫെറിക് അഡ്മിനിസ്ട്രേഷനും നാഷനൽ വെതർ സർവീസും ഉൾപ്പെടുന്നു.