ADVERTISEMENT

ന്യൂയോർക്ക് / മുംബൈ ∙ വിദേശ വനിത ലളിത കായി (50) സിന്ധുദുർഗ് വനത്തിൽ കെട്ടിയിട്ട നിലയിൽ കഴിഞ്ഞത് 40 ദിവസം. ഇവരുടെ പക്കൽ നിന്നു കണ്ടെടുത്ത കുറിപ്പിലാണ് ഈ വിവരമുള്ളത്. മുൻ ഭർത്താവാണ് െകട്ടിയിട്ടതെന്നും രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കുറിപ്പിലുണ്ട്. 

10 വർഷം മുൻപ് യോഗ പഠിക്കാനാണ് ലളിത ഇന്ത്യയിൽ എത്തിയതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽ യോഗയും ധ്യാനവുമായി മുന്നോട്ടു പോകുന്നതിനിടെ പരിചയപ്പെട്ടയാളുമായി അടുത്തു. പിന്നീട് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് ഏതാനും മാസം മുൻപാണ് ഗോവയിൽ എത്തിയത്. മുൻ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുഎസ് പാസ്പോർട്ടിന്റെ പകർപ്പ്, തമിഴ്നാട്ടിൽ നിന്നുള്ള ആധാർ കാർഡ് എന്നിവയും കണ്ടെത്തിയിരുന്നു. 

ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ, ഗോവ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ലളിതയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വെള്ളവും ഭക്ഷണവുമില്ലാതെ ഇത്രയേറെ ദിവസം ജീവിക്കാൻ കഴിയുമെന്നു കരുതുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ, കുറിപ്പിന്റെയും രേഖകളുടെയും ആധികാരികതയും പരിശോധിക്കുന്നുണ്ട്.

English Summary:

US Woman Found Chained to Tree Came to India a Decade Ago to Learn Yoga

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com