ADVERTISEMENT

ഡാലസ് ∙  കേരളാ ലിറ്റററി സൊസൈറ്റി   ഡാലസിൽ അക്ഷരശ്ലോകസദസ്സ് സംഘടിപ്പിക്കുന്നു.  ഓഗസ്റ്റ് 17ന്  രാവിലെ 9.30ന് (വടക്കെ അമേരിക്കൻ സെൻട്രൽ സമയം), നേരിട്ടും ഓൺലൈനായും പങ്കെടുക്കാവുന്നതാണ്.  അമേരിക്കയിലും നാട്ടിൽ നിന്നുള്ള അക്ഷരശ്ലോക പ്രേമികൾ പരിപാടിയിൽ പങ്കുചേരും. 

‌അക്ഷരശ്ലോകനിയമങ്ങൾ പൂർണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. പ്രശസ്ത അക്ഷരശ്ലോക വിദഗ്ദൻ ഉമേഷ്‌ നരേന്ദ്രനാണ്  പ്രധാന അവതാരകൻ. ഒപ്പം അക്ഷരശ്ലോക രംഗത്ത് അറിയപ്പെടുന്ന   കെ. ശങ്കരനാരായണൻ നമ്പൂതിരിയും സമ്മേളനത്തിൽ സന്നിഹിതനാകും. 

അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവർ സൂം പ്ലാറ്റ് ഫോമിൽ  ഓൺലൈനായി പങ്കുചേരും.

കേരളത്തിൽ നിന്ന് മറ്റനേകർക്കൊപ്പം   കെ. വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ പരിശീലകനായ  എ.യു. സുധീര്‍കുമാറും (എറണാകുളം) അദ്ദേഹത്തിന്റെ ശിഷ്യകളായ ആരാധ്യ എസ്. വാര്യരും ഗായത്രിയും പരിപാടിയിൽ പങ്കെടുക്കും.

ഗാർലാൻഡ് പബ്ളിക് ലൈബ്രറി ഹാളിലാണ് പരിപാടി. മലയാളത്തനിമയോടെയുള്ള  സാഹിത്യപരിപാടിയിൽ ഡാലസിലെ മലയാള കാവ്യാസ്വാദകരെ ഗാർലന്റ് ലൈബ്രറിയിലേക്ക്  (4845 Broadway Blvd, Garland TX 75043) നേരിട്ട് സ്വാഗതം ചെയ്യുന്നതായി കേരളാ ലിറ്റററി സൊസൈറ്റി സംഘാടകർ അറിയിച്ചു.

സൂം ഐ ഡി: 854 3379 1401
പാസ്കോഡ്‌: 65755
തീയതി: ഓഗസ്റ്റ് 17, ശനിയാഴ്ച
സമയം: രാവിലെ 9.30 am CST (ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട്‌ 8 pm)

English Summary:

Aksharasloka Sadasu through zoom by KLS in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com