ഐഡഹോയിൽ പിറന്നാൾ ആഘോഷത്തിനിടെ കാണാതായ 5 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
Mail This Article
×
ഐഡഹോ ∙ പിറന്നാൾ ആഘോഷത്തിനിടെ തിങ്കളാഴ്ച രാത്രി ഐഡഹോയിലെ വീട്ടിൽ നിന്നും കാണാതായ 5 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും അര മൈൽ അകലെയുള്ള ഒരു കനാലിലാണ് ഓട്ടിസം ബാധിച്ച മാത്യു ഗ്ലിനിന്റെ (5) മൃതദേഹം പൊലീസ് കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി 5.45 ഓടെയാണ് മാത്യുവിനെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ബോയ്‌സ് പൊലീസ്, ബോയ്‌സ് ഫയർ, ഐഡഹോ മൗണ്ടൻ സെർച്ച് ആൻഡ് റെസ്‌ക്യൂ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബോയിസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
English Summary:
5-Year-Old Missing from Home Found Dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.