ADVERTISEMENT

ന്യൂയോർക്ക് ∙ പരിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പുപെരുനാൾ സ്റ്റാറ്റൻ ഐലൻഡ് സെൻ്റ്  മേരീസ് ഓർത്തഡോക്‌സ് ദേവാലയം (130 Park Avenue, Staten Island, NY) 2024 ഓഗസ്റ്റ് 17 ശനിയാഴ്ചയും 18 ഞായറാഴ്ചയും ആഘോഷിക്കുന്നു. മലങ്കര ഓർത്തഡോക്കസ് സുറിയാനി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ ബർണബാസ് നേതൃത്വം നൽകും.  ഓഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 5:45 ന് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണം നൽകും. വൈകുന്നേരം 6:00 ന് സന്ധ്യാ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ വചന ശുശ്രൂഷയും  ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാർത്ഥന ആരംഭിക്കുകയും തുടർന്ന് 9.30 ന്  അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഫാ.  ടി. എ. തോമസ് (വികാരി), ഫാ. ഗീവർഗീസ് വർഗീസ് (അസി. വികാരി) എന്നിവരുടെ സഹകരണത്തിലും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം പ്രദക്ഷിണം നടക്കും. തുടർന്ന് നേർച്ചയും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

ഫാ. ടി. എ. തോമസ്,  ഫാ. ഗീവർഗീസ് വർഗീസ്, ക്യാപ്റ്റൻ രാജു ഫിലിപ്പ് (സെക്രട്ടറി), മാത്യു ചാക്കോ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നു.  എല്ലാവരും പങ്കെടുക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യണമെന്ന് ഇടവകയുടെ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ക്യാപ്റ്റൻ രാജു ഫിലിപ്പിനെ ബന്ധപ്പെടുക. (Tel: 917.854.3818)
(വാർത്ത ∙ രാജു ഫിലിപ്പ്)

English Summary:

Church Feast at St. Mary's Orthodox Church, Staten Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com