റോക്‌ലന്‍ഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തില്‍ പെരുന്നാൾ ആഘോഷങ്ങൾക്കു കൊടിയേറി
Mail This Article
സഫേൺ, ന്യൂയോർക്ക് ∙ റോക്‌ലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സുവിശേഷ പ്രസംഗവും 2024 ഓഗസ്റ്റ് 16, 17 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നു. വിശദമായ പ്രോഗ്രാമുകൾ താഴെ പറയുന്നവയാണ് ആഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് പ്രശസ്ത കൺവൻഷൻ പ്രഭാഷകൻ, സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് കെ വർഗീസ് അച്ചന്‍ വേദപുസ്തകത്തെ അടിസ്ഥാനമാക്കി പ്രസംഗിക്കും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.
തുടർന്ന് ദീപങ്ങളേന്തി റാസയും ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാള്‍ ദിവസമായ 17 ന് രാവിലെ 8.45ന് പ്രാർഥനയ്ക്കും തുടർന്ന് വിശുദ്ധ കുർബാനക്കും റവ. ഫാ. ഡോ. വർഗീസ് കെ വർഗീസ് നേതൃത്വം നൽകും. വിശുദ്ധ കുർബാനക്ക് ശേഷം പരമ്പരാഗത റാസയും ആശീര്‍വാദവും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഓഗസ്റ്റ് 11ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പെരുനാൾ ആഘോഷങ്ങൾക്കു വികാരി ഫാ. ഡോ. രാജു വര്‍ഗീസ് കൊടിയേറ്റി . 17ന് പെരുന്നാള്‍ സമാപനത്തില്‍ കൊടിയിറക്കും നടത്തും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനുവേണ്ടി എല്ലാ വിശ്വാസികളോടും, അഭ്യുദയകാംക്ഷികളോടും ഇടവകനേതൃത്വം വിനീതമായി അഭ്യർത്ഥിക്കുന്നു. വിശദ വിവരങ്ങൾക്ക് ഇതോടൊപ്പം ചേർത്തിരിക്കുന്ന ഫ്ലയർ കാണുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫാ. ഡോ. രാജു വർഗീസ് (വികാരി) 914 426 2529, മിസ്റ്റർ ജെറമിയ ജെയിംസ്: (സെക്രട്ടറി) : 845-481-5855, മിസ്റ്റർ എബ്രഹാം പോത്തൻ (ട്രസ്റ്റി) : 201-220-3863, മിസ്റ്റർ ജോൺ വർഗീസ് (കൺവീനർ): 201-921-7967, മിസിസ് ലിസി ഫിലിപ്പ് (കൺവീനർ): 845-642-6206, മിസ്റ്റർ. ജ്യോതിസ് ജേക്കബ് (കോ ഓർഡിനേറ്റർ: 845-641-4521, മിസ്റ്റർ സജി കെ പോത്തൻ (കോ ഓർഡിനേറ്റർ) : 845-323-9761
(വാർത്ത ∙ മത്തായി ചാക്കോ)