ആറ് വയസ്സുകാരനെ മർദിച്ച് കൊലപ്പെടുത്തി; അമ്മയും സുഹൃത്തും അറസ്റ്റിൽ
Mail This Article
മിഷിഗൻ ∙ ആറു വയസ്സുകാരനെ ചുമരിനോട് ചേർത്ത് നിർത്തി ചവട്ടിയതിനു ശേഷം ബിബി തോക്കുപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. മിഷിഗനിലെ ജിയോവാനി ചുലോ ജെന്നിംഗ്‌സ് എന്ന ആറു വയസ്സുകാരനാണ് അമ്മയുടെയും സുഹൃത്തിന്റെയും മർദനത്തിനിരയായ് മരിച്ചത്.
ജൂലൈ 30ന് മർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ ജിയോവാനിയെ കുട്ടിയുടെ അമ്മ എലൈന റോസ് ജെന്നിംഗ്‌സ് (25) തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ 31 ന് അർദ്ധരാത്രിയോടെ കുട്ടി മരിച്ചു.
അന്വേഷണത്തിൽ നിന്ന് കുട്ടിയെ ഇവർ കഠിനമായി പീഡിപ്പിക്കുകയും പതിവായി മർദിക്കുകയും ചെയ്തതായ് ഓക‌്ലാൻഡ് കൗണ്ടി പ്രോസിക്യൂട്ടർ കാരെൻ മക്ഡൊണാൾഡ് അറിയിച്ചു. സംഭവത്തിൽ ജെന്നിംഗ്‌സിനെയും അവരുടെ സുഹൃത്ത് ഡാനിയൽ ജോൺ ഗിയച്ചിനെയും (32) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസ് ചുമത്തിയിട്ടുണ്ട്. ഇരുവരും ഇപ്പോൾ ഓക്‌ലാൻഡ് കൗണ്ടി ജയിലിലാണ്.