ADVERTISEMENT

ഗ്രാൻഡ് പ്രെറി(ടെക്സസ്) ∙ ടെക്‌സസ് തീം പാർക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്ട്രീറ്റ് റേസറുടെ വാഹനം എസ്‌യുവിയിലേക്ക് ഇടിച്ചു കയറി കുടുംബത്തിലെ നാല് പേർ  കൊല്ലപ്പെടുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ജെസ്സി റോസാലെസ്, ഭാര്യ ലോറേന, മക്കളായ ആന്റണി (17), സ്റ്റെഫാനി, 13, ഏഞ്ചൽ (6) എന്നിവർ ശനിയാഴ്ച രാത്രി ആഹാരം കഴിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമ 20 വയസ്സുള്ള ജെയിം മെസയെ  തിരിച്ചറിഞ്ഞു. അപകടത്തെ തുടർന്ന് മെസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.  

റേസിങ്ങിൽ ഏർപ്പെട്ടിരുന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ, 22 കാരനായ ആന്റണി മൊറേൽസ് അപകടശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. ഇയാൾക്കെതിരിെയും കുറ്റം ചുമത്തിയിട്ടുണ്ട്.

English Summary:

Four family members killed as street racer slams into Car in Texas

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com