2.8 % ലീഡിൽ ഹാരിസ്; ഫലം മാറി മറിയുമെന്ന് റിപ്പബ്ലിക്കനുകൾ
Mail This Article
വാഷിങ്ടൻ ∙ വാൽസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരിസ് പ്രഖ്യാപിച്ചതിന് ശേഷം ഉള്ള അഭിപ്രായ സർവേ അല്ല എന്ന മുഖവുരയോടെയാണ് ഫൈവ് തേർട്ടി എയ്റ്റ് അവരുടെ അഭിപ്രായ സർവേ ഫലം വെളിപ്പെടുത്തുന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസിന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ 2.8 ശതമാനം കൂടുതൽ ജനപ്രീതി ഉണ്ടെന്ന് സർവേ ഫലം പറയുന്നു.
ട്രംപും റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസും കമലയും തമ്മിലുള്ള മത്സരം എങ്ങനെ ആയിരിക്കും എന്നാണ് വിലയിരുത്തിയത്. സർവേകൾ പല തരത്തിൽ നടത്തപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. റിപ്പബ്ലിക്കനുകൾ ഇപ്പോൾ ഈ ഫലം ഹാരിസിന്റെ നോമിനേഷൻ സാധ്യതയുടെ ഹണിമൂൺ കാലമാണെന്നു വിശേഷിപ്പിച്ചു. അവർ പറയുന്നത് ഫലം മാറി വരുമെന്നാണ്. ധനസഹായം അഭ്യർഥിച്ചു വരുന്ന രണ്ടു പാർട്ടികളുടെയും ഇമെയിലുകളിൽ ഇനി തിരഞ്ഞെടുപ്പിന് നൂറു ദിവസം ഇല്ല എന്ന് ഓർമിപ്പിക്കുന്നു.
ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ സംഭവിച്ച മാറ്റം, ട്രംപിന്റെ മുന്നേറ്റത്തിന് ഉണ്ടായ തിരിച്ചടി, എന്നിങ്ങനെ സാഹചര്യം മാറി മറിയാം. മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ ഭാവി പരിപാടികൾ എന്തായിരിക്കും എന്ന് ചോദ്യവും ഉയരുന്നുണ്ട്. മിഷേൽ ഡമോക്രാറ്റിക് നാഷനൽ കൺവൻഷനിൽ എന്ത് പങ്കു വഹിക്കും എന്ന് വ്യക്തമല്ല. അവർ പൊതു യോഗങ്ങളിൽ പങ്കാളിത്തം ഉറപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യും എന്ന് നിരീക്ഷകർ കരുതുന്നു. അവർക്കു വലിയ പ്രാധാന്യം കൊടുക്കാതെ ഹാരിസിന് വോട്ടുകൾ കൂടുതൽ നേടാനാവില്ല.
ഹാരിസ് വിജയിച്ചാൽ ഹാരിസിന്റെ ക്യാബിനറ്റിൽ പ്രമുഖ സ്ഥാനം മിഷേലിന് നൽകും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നു. മിഷേലിനെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയത്തിലെ ഒരു പ്രധാന ചുവടു വയ്പ് ആയിരിക്കും. ഇടതു പക്ഷ വാദികളെ തൃപ്തിപെടുത്താൻ ഹാരിസ് വിജയിച്ചാൽ സെനറ്റർ ബെർണി സാണ്ടേഴ്സിനും ക്യാബിനറ്റിൽ സ്ഥാനം നൽകിയേക്കും.