ഇന്റർനാഷനൽ പ്രെയർലെെൻ: സന്ദേശം നൽകി സഖറിയാസ് മാർ ഫിലക്‌സീനോസ് മെത്രാപ്പൊലീത്ത
Mail This Article
കാരോൾട്ടൻ (ഡാലസ്) ∙ ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷനൽ പ്രെയർലെെൻ ഓഗസ്റ് 13 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച സമ്മേളനത്തില്‍ മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ ഫിലക്‌സീനോസ് മെത്രാപ്പൊലീത്ത സൂം പ്ലാറ്റ്ഫോമിൽ മുഖ്യ സന്ദേശം നൽകി. റവ. മാത്യു എം. ജേക്കബ് (വികാർ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയൻ, ക്രിസ്ത്യൻ കത്തീഡ്രൽ ഓഫ് ഡാലസ്, ടെക്സസ്) പ്രാരംഭ പ്രാർത്ഥന നടത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും, സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു. ഈ ദിവസങ്ങളിൽ ജന്മദിനവും, വിവാഹ വാർഷികവും ആഘോഷിക്കുന്ന ഐ പി എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് സ്വാഗതം ആശംസിക്കുകയും ചെയ്തു.
നോർത്ത് അമേരിക്ക ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം (ഡാലസ്), നിശ്ചയിക്കപ്പെട്ട (സങ്കീർത്തനം 84-1 -8) പാഠഭാഗം വായിച്ചു. മധ്യസ്ഥ പ്രാർത്ഥനയ്ക്കു ജോസഫ് ടി. ജോർജ് (രാജു), ഹൂസ്റ്റൺ നേതൃത്വം നൽകി. കോഓർഡിനേറ്റർ ടി. എ. മാത്യു, ഹൂസ്റ്റൺ നന്ദി പറഞ്ഞു. ഷിജു ജോർജ് സാങ്കേതിക പിന്തുണ നൽകി.