സെലിബ്രേഷൻ ചർച്ചിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
Mail This Article
ഷിക്കാഗോ ∙ സെലിബ്രേഷൻ ചർച്ച് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഐസിഎജി സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് നടന്ന സമ്മേളനത്തിൽ സഭയുടെ സീനിയർ പാസ്റ്റർ റവ ജോർജ് കെ. സ്റ്റീഫൻസൻ ജൂബിലി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഷില്ലർ പാർക്ക് മേയർ നിക്ക് കായഫ, അസംബ്ലീസ് ഓഫ് ഗോഡ് സ്റ്റേറ്റ് അസിസ്റ്റന്റ് സൂപ്രണ്ട് റോൻ ഹയിറ്റ്മാൻ, പ്രെസ്ബിറ്റർ റവ ഡേവിഡ് സ്റ്റുവർട് എന്നിവർ മുഖ്യാതിഥികളായിരുന്നു.
പാസ്റ്റർ ഡോ. അലക്സ് കോശി പ്രാരംഭ പ്രാർഥനയും സങ്കീർത്തന ധ്യാനവും നടത്തി. പാസ്റ്റർ ക്ലാരൻസ് മാത്യു സ്വാഗതം പറഞ്ഞു. വെസ്ലി വർഗീസ് മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു. ലീഡ് പാസ്റ്റർ റവ സംസൺ സാബു സഭയുടെ പുതിയ പേരും ലോഗോയും ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ചു. ബ്രദർ സജി ഫിലിപ്പ് മേയറിനെ പരിചയപ്പെടുത്തി. സിസ്റ്റർ ലിസ കോശി, സിസ്റ്റർ സുജ മാത്യു എന്നിവർ ഐസിഎജി സ്ഥാപകൻ പരേതനായ പാസ്റ്റർ കെ.എ. തോമസിന്റെ കുടുംബത്തെയും സഭയുടെ സീനിയർ പാസ്റ്റർ റവ ജോർജ് കെ. സ്റ്റീഫൻസന്റെ കുടുംബത്തെയും പരിചയപ്പെടുത്തി. കുഞ്ഞപ്പി മാത്യു തങ്കമ്മ ദമ്പതികളും ജോർജ് കാരാടിയിൽ മണി ദമ്പതികളും സഭയുടെ ഉപഹാരം കുടുംബാംഗങ്ങൾക്ക് കൈമാറി.
സഭാ സെക്രട്ടറി ബ്രദർ വർഗീസ് സാമുവൽ സഭയുടെ കഴിഞ്ഞ 50 വർഷത്തെ പ്രവർത്തനത്തെ കുറിച്ച് സംസാരിച്ചു. സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി രാജസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരാവല്ലി മിഷനും ആതുര സേവന രംഗത്തെ പ്രവർത്തനങ്ങൾക്കായി ഗുഡ് ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയിലൂടെ തകർന്നു കിടക്കുന്ന വയനാടിന്റെ പുനരുദ്ധാരണത്തിനുമായിട്ടുള്ള പ്രവർത്തനങ്ങൾക്കുമുള്ള ഫണ്ട് സമ്മേളനത്തിൽ വച്ച് കൈമാറി. ഗുഡ് ന്യൂസിന് വേണ്ടി പ്രതിനിധി ഇവാഞ്ചലിസ്റ്റ് കുര്യൻ ഫലിപ് ഫണ്ട് ഏറ്റുവാങ്ങി.
കൺവീനർ ഡോ. വില്ലി എബ്രഹാമിന്റെ നേതൃത്വത്തിൽ എല്ലാ സഭകൾക്ക് വേണ്ടിയും ഉള്ള ആശംസകൾ അറിയിച്ചു. ബ്രദർ ബെഞ്ചമിൻ ജോൺ നന്ദി രേഖപ്പെടുത്തി. പാസ്റ്റർ സാം ഈപ്പന്റെ പ്രാർഥനയോടും പാസ്റ്റർ പി.വി. കുരുവിളയുടെ ആശിർവാദത്തോടും കൂടെയാണ് ശനിയാഴ്ചത്തെ പരിപാടികൾ സമാപിച്ചത്. ജീവിതയാത്രയിൽ പങ്കാളികളെ നഷ്ടപ്പെട്ട മുതിർന്ന സഭാവിശ്വാസിനികൾക്ക് സഭയുടെ ആദരവും കരുതലുമായി സഭയുടെ സീനിയർ പാസ്റ്റർ റവ ജോർജ് കെ. സ്റ്റീഫൻസൺ ഷാൾ നൽകി.
(വാർത്ത: കുര്യൻ ഫിലിപ്പ്)