ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Mail This Article
×
ഷിക്കാഗോ ∙ ഭാരതത്തിന്റെ എഴുപത്തിഎട്ടാമതു സ്വാതന്ത്ര്യദിനം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു.
കേരളാ ചാപ്റ്റർ പ്രസിഡന്റ് സതീശൻ നായർ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യദിന ചടങ്ങിൽ ആന്റോ കവലയ്ക്കൽ ഏവരേയും സ്വാഗതം ചെയ്തു. കൂടാതെ ജോർജ് മാത്യു, ബിജു തോമസ്, ജോൺസൺ കണ്ണൂക്കാടൻ, എബി റാന്നി, ബോബി വർഗീസ്, അഘിൽ മോഹൻ, നിതിൻ മുണ്ടിയിൽ തുടങ്ങിയവരും സ്വാതന്ത്ര്യദിനാശംസകൾ നൽകി. ജനറൽ സെക്രട്ടറി ടോബിൻ തോമസ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
(വാർത്ത: സതീശൻ നായർ)
English Summary:
Indian Overseas Congress Celebrated Independence Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.